തായ്ലാന്‍ഡ് തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ പ്രകാരം സഖ്യ സര്‍ക്കാരിന് സാധ്യത

തായ്ലാന്‍ഡില്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ സൂചനകള്‍ പ്രകാരം സഖ്യ സര്‍ക്കാരിന് സാധ്യത. പട്ടാള അട്ടിമറിക്ക് ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി താസ്കിന്‍ ഷിനാവത്രയുടെ പിയൂ തായ് പാര്‍ട്ടിക്ക് മേധാവിത്വമെന്നാണ് സൂചന. അതേസമയം 500 അംഗ പാര്‍ലമെന് അധോസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലം ഭാഗികമായാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തുവിട്ടിട്ടുള്ളത്.
2014 ലെ പട്ടാള അട്ടിമറിക്ക് ശേഷം ആദ്യമായാണ് രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്. 500 അംഗ പാര്‍ലമെന്റ അധോസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പട്ടാള ഭരണകൂടത്തെ അനുകൂലിക്കുന്ന പലാങ് പ്രചരത്ത് പാര്‍ട്ടിക്ക് 97 സീറ്റുകളും മുന്‍ പ്രധാനമന്ത്രി താസ്കിന്‍ ഷിനാവത്രയുടെ പാര്‍ട്ടിയായ പീയൂ തായ് പാര്‍ട്ടിക്ക് 137 സീറ്റുകളും ലഭിച്ചു. മറ്റ് പാര്‍ട്ടികള്‍ 69 സീറ്റുകള്‍ നേടിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുമ്പോള്‍ ബാക്കി സീറ്റുകളിലെ ഫലം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. അതേസമയം സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി മുഖ്യ രണ്ട് കക്ഷികളും രംഗത്തെത്തി.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന കണക്കുകള്‍ പ്രകാരം 90 ശതമാനം വോട്ടുകള്‍ എണ്ണിയ പലാങ് പ്രചരത്ത് പാര്‍ട്ടിക്ക് 76 ലക്ഷം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ഏറ്റവു കൂടുതല്‍ സീറ്റുകള്‍ നേടിയ പീയൂ തായ് പാര്‍ട്ടിക്ക് കിട്ടിയ വോട്ടുകളേക്കാള്‍ 15 ലക്ഷം വോട്ട് കൂടുതലാണിത്. തായ്ലാന്‍ഡിലെ തെരഞ്ഞെടുപ്പ് നടപടിക്രമം അനുസരിച്ച് കൂടുതല്‍ വോട്ട് കിട്ടിയ പാര്‍ട്ടിക്ക് ചില പാര്‍ലമെന്റ് സീറ്റുകള്‍ അനുവദിച്ച് നല്‍കാറുണ്ട്.
ജനങ്ങളുടെ വിശ്വാസം നേടിയതിനാല്‍ ഞങ്ങള്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമിക്കും. ഏറ്റവും കൂടുതല്‍ പ്രതിനിധികളുള്ള പാര്‍ട്ടി പരിഗണിക്കപ്പെടും. സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ജനങ്ങള്‍ ഞങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു.
പട്ടാള അട്ടിമറിക്ക് ശേഷം തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ സൈന്യത്തിന് അനുകൂലമായ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് വേണ്ടി ഭേദഗതി ചെയ്തെന്ന് ആരോപണമുണ്ട്. 500 പേര്‍ അടങ്ങുന്ന പാര്‍ലമെന്റിന്റെ അധോ സഭയിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 250 പേര്‍ അടങ്ങുന്ന ഉപരി സഭയെ നിശ്ചയിക്കുന്നത് സൈന്യമാണ്. ഇരുസഭകളും സംയുക്തമായാണ് പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നത്.
Adjust Story Font
16

