Quantcast

മിസൈല്‍ പരീക്ഷണം നടത്തിയതായി ഉത്തര കൊറിയയുടെ ഔദ്യോഗിക സ്ഥിരീകരണം 

പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ് രാജ്യം ഹ്രസ്വദൂര മിസൈല്‍ പരീക്ഷിച്ചത്

MediaOne Logo

Web Desk

  • Published:

    6 May 2019 4:13 AM GMT

മിസൈല്‍ പരീക്ഷണം നടത്തിയതായി ഉത്തര കൊറിയയുടെ ഔദ്യോഗിക സ്ഥിരീകരണം 
X

മിസൈല്‍ പരീക്ഷണം നടത്തിയതായി ഉത്തര കൊറിയയുടെ ഔദ്യോഗിക സ്ഥിരീകരണം. പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ നേതൃത്വത്തില്‍ ശനിയാഴ്ചയാണ് രാജ്യം ഹ്രസ്വദൂര മിസൈല്‍ പരീക്ഷിച്ചത്. ഉത്തരകൊറിയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ സെന്‍ഡ്രല്‍ ന്യൂസ് ഏജന്‍സിയാണ് വാര്‍ത്ത സ്ഥിരീകരിച്ചത്.

ഉത്തരകൊറിയ ജപ്പാനീസ് സമുദ്രത്തിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ചെന്ന് ദക്ഷിണ കൊറിയയ കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനാണ് ഇപ്പോള്‍ സ്ഥിരീകരണം വന്നിരിക്കുന്നത്.രാജ്യത്തിന്റെ സൈനിക ശക്തിയും രാഷ്ട്രീയ പരമാധികാരവും സംരക്ഷിക്കുന്നതിനാണ് പരീക്ഷണം നടത്തിയതെന്നാണ് ഉത്തരകൊറിയയുടെ വാദം. യഥാര്‍ഥ സുരക്ഷയും സമാധാനവും രാജ്യത്തിന്റെ ശക്തിയില്‍ നിന്നാണ് ഉണ്ടാകുന്നതെന്ന് കിം സൈനികരോട് പറ‍ഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

വിയറ്റ്നാം ഉച്ചകോടി പരാജയപ്പെട്ട സാഹചര്യത്തില്‍ ആണവ വിഷയത്തില്‍ അമേരിക്കക്ക് മേല്‍ സമ്മര്‍ദം ചെലുത്താനാണ് ഉത്തരകൊറിയയുടെ നീക്കമെന്നാണ് വിലയിരുത്തല്‍. ശനിയാഴ്ചയാണ് ഉത്തരകൊറിയ ഹ്രസ്വ ദൂര മിസൈലുകള്‍ വിക്ഷേപിച്ചത്.2017 നവംബറില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച ശേഷമുള്ള,ആദ്യത്തെ മിസൈല്‍ വിക്ഷേപണമാണിത്. അതേസമയം യു എസുമായുള്ള ബന്ധം വഷളാകുന്ന തരത്തില്‍ കിം ഒന്നും ചെയ്യില്ലെന്നാണ് പ്രതീക്ഷയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

TAGS :

Next Story