Quantcast

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ശക്തി ക്ഷയിച്ചതായി ഫ്രാന്‍സ് 

പ്രതിഷേധക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നത്

MediaOne Logo

Web Desk

  • Published:

    12 May 2019 4:39 AM GMT

സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ശക്തി ക്ഷയിച്ചതായി ഫ്രാന്‍സ് 
X

യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സര്‍ക്കാറിനെതിരായ പ്രതിഷേധത്തിന്റെ ശക്തി കുറഞ്ഞത് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന് ആശ്വാസമാകുന്നു. തുടര്‍ച്ചയായി രാജ്യത്ത് നടക്കുന്ന പ്രതിഷേധത്തില്‍ 600 പ്രതിഷേധക്കാര്‍ മാത്രമാണ് പങ്കെടുത്തതെന്നാണ് ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ അവകാശവാദം.

പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ സര്‍ക്കാര്‍ താഴെയിറങ്ങണം എന്നാവശ്യപ്പെട്ടാണ് ഫ്രാന്‍സില്‍ പ്രക്ഷോപം നടക്കുന്നത്. എന്നാല്‍ ഓരോ തവണയും പ്രതിഷേധക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഉണ്ടാകുന്നത്. കഴിഞ്ഞ തവണ സംഘടിപ്പിച്ച പ്രതിഷേധത്തില്‍ പങ്കെടുത്തത് 2700 പേരാണ്. രാജ്യത്ത് നടന്ന വിവിധ പ്രതിഷേധങ്ങളിലായി പങ്കെടുത്തത് 3600 പേരാണെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

തെരുവില്‍ പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയും ബാനറുകള്‍ ഉയര്‍ത്തിക്കാട്ടിയുമാണ് പ്രതിഷേധിച്ചത്. തങ്ങളുടെ അവകാശങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണെന്നായിരുന്നു പ്രതിഷേധക്കാരുടെ വാദം.

പ്രതിഷേധക്കാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വരുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വലിയ പിന്തുണയാണ് ഇവര്‍ക്ക് ലഭിക്കുന്നത്. അക്രമസംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്ന ഭീതിയില്‍ സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ഒരുക്കിയിട്ടുണ്ട്.

TAGS :

Next Story