Quantcast

ഇറാന്‍-അമേരിക്ക തര്‍ക്കം നിലനില്‍ക്കെ ഇറാന്‍ വിദേശകാര്യമന്ത്രി പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അടുത്തയാഴ്ച സൌദി നേതൃത്വത്തില്‍ നടക്കുന്ന അറബ് ലീഗ് യോഗത്തില്‍ ഇറാന്‍-അമേരിക്ക വിഷയം ചര്‍ച്ചയാകാനിരിക്കെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം

MediaOne Logo

Web Desk

  • Published:

    25 May 2019 3:12 AM GMT

ഇറാന്‍-അമേരിക്ക തര്‍ക്കം നിലനില്‍ക്കെ ഇറാന്‍ വിദേശകാര്യമന്ത്രി പാക്  പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
X

Pakistani Foreign Minister Shah Mehmood Qureshi, right, shakes hands with Iranian Foreign Minister Mohammad Javad Zarif at the Foreign Ministry in Islamabad

ഇറാന്‍ അമേരിക്ക തര്‍ക്കം നിലനില്‍ക്കെ ഇറാന്‍ വിദേശകാര്യമന്ത്രി പാക് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ സാഹചര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി സൂചന. പാകിസ്ഥാനില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ് ജവാദ് ഷെരീഫെത്തിയത്.

അടുത്തയാഴ്ച സൌദി നേതൃത്വത്തില്‍ നടക്കുന്ന അറബ് ലീഗ് യോഗത്തില്‍ ഇറാന്‍ അമേരിക്ക വിഷയം ചര്‍ച്ചയാകാനിരിക്കെയാണ് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശനം. തര്‍ക്ക വിഷയത്തില്‍ പിന്തുണ നല്‍കണമെന്ന് പാകിസ്താനോട് ആവശ്യപ്പെട്ടതായാണ് സൂചന. വ്യാഴാഴ്ച ഇസ്ലാമബാദിലെത്തിയ മുഹമ്മദ് ജവാദ് ഷെരീഫ് പാക് വിദേശകാര്യമന്ത്രിയുമായും സേനാമേധാവിയുമായും കൂടിക്കാഴ്ച നടത്തി. പ്രശ്നങ്ങളെല്ലാം ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് വിദേശകാര്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പാക് നേതാക്കള്‍ പറഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതിനിടെ ഇറാന്‍ വിഷയത്തില്‍ നിലപാട് കടുപ്പിച്ച് തന്നെയാണ് അമേരിക്ക ഇപ്പോഴും. ഇറാനും വിട്ടുവീഴ്ചക്ക് തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ അടുത്തയാഴ്ച ചേരുന്ന അറബ് ലീഗ് യോഗം നിര്‍ണായകമാണ്

TAGS :

Next Story