Quantcast

സൊമാലിയയെ ഒഴിവാക്കി ആഫ്രിക്കയുടെ ഭൂപടം പ്രസിദ്ധീകരിച്ച നടപടിയില്‍ എത്യോപ്യ ഖേദം പ്രകടിപ്പിച്ചു

ദീര്‍ഘകാലമായി ഇരു രാജ്യങ്ങളുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്

MediaOne Logo

Web Desk

  • Published:

    28 May 2019 3:20 AM GMT

സൊമാലിയയെ ഒഴിവാക്കി ആഫ്രിക്കയുടെ ഭൂപടം പ്രസിദ്ധീകരിച്ച നടപടിയില്‍ എത്യോപ്യ ഖേദം പ്രകടിപ്പിച്ചു
X

സൊമാലിയയെ ഒഴിവാക്കി ആഫ്രിക്കയുടെ ഭൂപടം പ്രസിദ്ധീകരിച്ച നടപടിയില്‍ എത്യോപ്യ ഖേദം പ്രകടിപ്പിച്ചു. എത്യോപ്യന്‍ വിദേശ കാര്യമന്ത്രാലയം തയ്യറാക്കിയ ആഫ്രിക്കയുടെ ഭൂപടത്തിലാണ് സൊമാലിയയെ പൂര്‍ണമായി ഒഴിവാക്കിയത്.

എത്യോപ്യയുടെ അയല്‍ രാജ്യമാണ് സൊമാലിയ. എന്നാല്‍ എത്യോപ്യന്‍ വിദേശകാര്യമന്ത്രാലയം ആഫ്രിക്കയുടെ ഭൂപടം പ്രസിദ്ധീകരിച്ചപ്പോള്‍ അത് ഇങ്ങനെയായി. സൊമാലിയ എന്ന രാജ്യമേ ഭൂപടത്തിലില്ല. എത്യോപ്യയുടെ ഈ നടപടിയില്‍ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് ഖേദപ്രകടനവുമായി വിദേശകാര്യമന്ത്രാലയം രംഗത്തെത്തിയത്. തങ്ങള്‍ പ്രസിദ്ധീകരിച്ച ഭൂപടവുമായി ബന്ധപ്പെട്ടുണ്ടായ ആശയക്കുഴപ്പങ്ങളില്‍ മാപ്പ് ചോദിക്കുന്നുവെന്ന് എത്യോപ്യന്‍ വിദേശകാര്യമന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

ദീര്‍ഘകാലമായി ഇരു രാജ്യങ്ങളുമായി അതിര്‍ത്തി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ആബി അഹമ്മദ് എത്യോപ്യന്‍ പ്രസിഡന്റായതിന് ശേഷം ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ബന്ധം മെച്ചപ്പെട്ടിരുന്നു. ഇതിനിടയിലാണ് സൊമാലിയയെ ഒവിവാക്കി എത്യോപ്യ ആഫ്രിക്കയുടെ ഭൂപടം പ്രസിദ്ധീകരിച്ചത്.

TAGS :

Next Story