Quantcast

ഇറാന്‍ ആണവ കരാര്‍ ലംഘിച്ചു

സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ സംഭരണം 300 കിലോയാക്കി ഇറാന്‍ വര്‍ധിപ്പിച്ചെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി കണ്ടെത്തി.

MediaOne Logo

Web Desk

  • Published:

    2 July 2019 1:59 AM GMT

ഇറാന്‍ ആണവ കരാര്‍ ലംഘിച്ചു
X

2015ല്‍ നടപ്പാക്കിയ ആണവ കരാര്‍ ലംഘിച്ച് ഇറാന്‍. സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ സംഭരണം 300 കിലോയാക്കി ഇറാന്‍ വര്‍ധിപ്പിച്ചെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി കണ്ടെത്തി. ഇറാന്‍‌ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് വിവിധ രാജ്യങ്ങള്‍ രംഗത്തെത്തി.

2015ല്‍ ലോകരാജ്യങ്ങളുമായി ഒപ്പിട്ട കരാറിന്റെ ലംഘനമാണ് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അഥവാ ഐ.എ.ഇ.എ കണ്ടെത്തിയത്. ഇക്കാര്യം ഇറാന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവേദാ ശരീഫ് അംഗീകരിക്കുകയും ചെയ്യുന്നു. യുറേനിയത്തിന്റെ സംഭരണം ഇനിയും കൂട്ടുമെന്ന് അദ്ദേഹം പറഞ്ഞു. ഉപരോധം അമേരിക്ക തുടരുകയാണെങ്കില്‍ കരാര്‍ ലംഘിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അമേരിക്ക ഉപരോധം നീക്കാന്‍ തയ്യാറാകാതെ വരികയും ഉപരോധത്തില്‍ നിന്നും അമേരിക്കയെ പിന്തിരിപ്പിക്കാന്‍ കരാറില്‍ അംഗമായുള്ള രാജ്യങ്ങൾ ശ്രമം നടത്താതിരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് തീരുമാനമെന്നും മുഹമ്മദ് ജാവേദ് ഷരീഫ് കൂട്ടിച്ചേര്‍ത്തു.

ഇറാന്‍ തീരുമാനം പിന്‍വലിക്കണമെന്ന ആവശ്യവുമായി ബ്രിട്ടണും ജര്‍മനിയും രംഗത്തെത്തി. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍ അമേരിക്ക പഴയ നിലപാടില്‍ തന്നെയാണ്. ആണവായുധ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന യുറേനിയത്തിന്റെ അളവ് വര്‍ധിപ്പിക്കാനുള്ള ഇറാന്റെ തീരുമനത്തെ ആശങ്കയോടെയാണ് ലോകം നോക്കിക്കാണുന്നത്.

TAGS :

Next Story