അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു

വിടവാങ്ങിയത് സാഹിത്യ നൊബേൽ നേടിയ ആദ്യ ആഫ്രിക്കന്‍ വംശജ

MediaOne Logo

Web Desk

  • Updated:

    2019-08-07 03:19:08.0

Published:

7 Aug 2019 3:19 AM GMT

അമേരിക്കന്‍ എഴുത്തുകാരി ടോണി മോറിസണ്‍ അന്തരിച്ചു
X

അമേരിക്കന്‍ എഴുത്തുകാരിയും നൊബേല്‍ പ്രൈസ് ജേതാവുമായ ടോണി മോറിസണ്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ ആദ്യ കറുത്ത വര്‍ഗക്കാരിയാണ് മോറിസണണ്‍. ന്യൂയോര്‍ക്കിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ടോണി മോറിസന്റെ അന്ത്യം. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു. മരണകാരണം സംബന്ധിച്ച് വ്യക്തതയില്ല. ബിലൌവ്ഡ് എന്ന നോവലിലൂടെയാണ് ടോണി മോറിസണ്‍ ലോകപ്രശസ്തിയിലേക്കുയര്‍ന്നത്.

1993ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം മോറിസണെ തേടിയെത്തിയപ്പോള്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യ വ്യക്തി കൂടിയായി അവര്‍. കറുത്ത വര്‍ഗ്ഗക്കാരുടെ പീഡാനുഭവങ്ങള്‍ നിറഞ്ഞ കൃതികളിലൂടെയാണ് ടോണി മോറിസണ്‍ ശ്രദ്ധേയയായത്. കരുത്തുറ്റ സ്ത്രീ കഥാപാത്രങ്ങളും ടോണി മോറിസണ്‍ കൃതികളുടെ പ്രത്യേകതയായിരുന്നു. മൂർച്ചയുള്ള സംഭാഷണങ്ങളും സൂക്ഷ്മതയാർന്ന കഥാപാത്ര സൃഷ്ടിയുമാണ് ടോണി മോറിസണ്‍ നോവലുകളുടെ സവിശേഷത. ദി ബ്ലൂവെസ്റ്റ് ഐ, സോംഗ് ഓഫ് സോളമൻ, ബിലവഡ്, സുല തുടങ്ങിയവയാണ് പ്രശസ്തമായ നോവലുകൾ. പുലിറ്റ്‌സര്‍ പുരസ്കാരം, അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയന്‍ പുരസ്‌കാരമായ പ്രസിഡന്‍ഷ്യല്‍ മെഡല്‍ ഓഫ് ഫ്രീഡം അവാര്‍ഡ് തുടങ്ങിയവയും സ്വന്തമാക്കിയിട്ടുണ്ട്.

TAGS :

Next Story