ബ്രക്സിറ്റ് ഉടക്ക്; എം.പിമാര്‍ക്കെതിരെ ബോറിസ് ജോണ്‍സന്‍
പാര്‍ലമെന്റ് സസ്പെന്റ് ചെയ്തുകൊണ്ട് ബ്രക്സിറ്റ് തടയാനുള്ള ശ്രമങ്ങള്‍ അസംബന്ധമാണെന്ന് ലേബ്ര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ കുറ്റപ്പെടുത്തി

എം.പിമാര്‍ക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കരാര്‍ ഇല്ലാതെ ബ്രക്സിറ്റ് നടപ്പാക്കാനുള്ള ശ്രമങ്ങളെ എം.പിമാര്‍ തടയുകയാണെന്ന് പ്രധാനമന്ത്രി. യൂറോപ്യന്‍ യൂണിയനുമായി കരാര്‍ നേടാനുള്ള സാധ്യത തകര്‍ക്കുകയാണ് എം.പിമാര്‍ ചെയ്യുന്നതെന്നും ബോറിസ് ജോണ്‍സണ്‍ കുറ്റപ്പെടുത്തി.
ബ്രക്സിറ്റ് ചര്‍ച്ച തടയാന്‍ ബ്രീട്ടീഷ് പാര്‍ലമെന്റ് സസ്പെന്‍ഡ് ചെയ്ത പ്രധാനമന്ത്രി ബോറിസ് ജോണ്‍സണനെതിരെ പ്രതിഷേധം ശക്തമാകുന്നതിന് പിന്നാലെയാണ് എം.പിമാര്‍ക്ക് മുന്നറിയിപ്പുമായി ബോറിസ് ജോണ്‍സണ്‍ രംഗത്തെത്തിയത്.
ഒക്ടോബർ 31നു തന്നെ യൂറോപ്യൻ യൂണിയൻ വിടുമെന്ന തീരുമാനത്തിൽനിന്നു പിന്നോട്ടില്ലെന്നും, ഇപ്പോഴത്തെ പ്രതിഷേധങ്ങളെ വകവയ്ക്കുന്നില്ലെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തിനെതരെ കടുത്ത വിമര്‍ശനമാണ് പ്രതിപക്ഷം ഉന്നയിച്ചത്. പാര്‍ലമെന്റ് സസ്പെന്റ് ചെയ്തുകൊണ്ട് ബ്രക്സിറ്റ് തടയാനുള്ള ശ്രമങ്ങള്‍ അസംബന്ധമാണെന്ന് ലേബ്ര്‍ പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍ കുറ്റപ്പെടുത്തി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുംപോലും ബോറിസ് ജോണ്‍സണനെതിരെ വിമര്‍ശനം ഉയര്‍ന്നു. അതിനിടെ ബോറിസ് ജോണ്‍സന്റെ നടപടിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സ്‌കോട്ടിഷ് കോടതി തള്ളി.
Adjust Story Font
16

