Quantcast

വംശീയ വിദ്വേഷം: നെതന്യാഹുവിന് ‘പണി’കൊടുത്ത് ഫേസ്ബുക്ക്

അറബികള്‍ നമ്മളെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും അവര്‍ നശിപ്പിക്കും എന്ന് തുടങ്ങുന്ന ചാറ്റ്ബോട്ട് സന്ദേശമാണ് വിവാദമായത്. 

MediaOne Logo

Web Desk 1

  • Published:

    13 Sep 2019 4:48 AM GMT

വംശീയ വിദ്വേഷം: നെതന്യാഹുവിന് ‘പണി’കൊടുത്ത് ഫേസ്ബുക്ക്
X

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഔദ്യോഗിക പേജ്, ഫേസ്ബുക്ക് നിയമം ലംഘിച്ചതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക് ചാറ്റ്ബോട്ടിലൂടെ വംശീയ വിദ്വേഷം പരത്തുന്ന പരാമര്‍ശമാണ് നെതന്യാഹുവിന്റെ ഔദ്യോഗിക പേജില്‍ നിന്ന് പോസ്റ്റ് ചെയ്യപ്പെട്ടത്. ഇതേത്തടുര്‍ന്ന് ചാറ്റ്ബോട്ട് ഫേസ്ബുക്ക് സസ്പെന്‍ഡ് ചെയ്തു.

അറബികള്‍ നമ്മളെ നശിപ്പിക്കാന്‍ ശ്രമിക്കുകയാണ്. നമ്മുടെ പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും അവര്‍ നശിപ്പിക്കും എന്ന് തുടങ്ങുന്ന ചാറ്റ്ബോട്ട് സന്ദേശമാണ് വിവാദമായത്. നെതന്യാഹുവിന്റെ പേജ് ഉപയോഗം നിരീക്ഷിച്ചതിനെ തുടര്‍ന്ന് പല വിധത്തില്‍ ദുരുപയോഗം നടന്നതായി ഫേസ്ബുക്ക് കണ്ടെത്തി. ഇതേത്തുടര്‍ന്നാണ് 24 മണിക്കൂര്‍ സമയത്തേക്ക് ഫേസ്ബുക്ക് പേജിന്റെ ചാറ്റ്ബോട്ട് സസ്പെന്റ് ചെയ്തത്. സസ്പെന്‍ഷന്‍ ചാറ്റ്ബോട്ടിന് മാത്രമായിരിക്കും. നെതന്യാഹുവിന്റെ ഫേസ്ബുക്ക് പേജിനെ ഈ സസ്പെന്‍ഷന്‍ ബാധിക്കില്ല.

വളരെ ശ്രദ്ധാപൂര്‍വം നടന്ന നിരീക്ഷണത്തില്‍, വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട തങ്ങളുടെ നയത്തിന്റെ ലംഘനം കണ്ടെത്തിയെന്ന് ഫേസ്ബുക്ക് അറിയിച്ചു. എന്നാല്‍ തന്റെ പേജ് കൈകാര്യം ചെയ്യുന്ന ജീവനക്കാരില്‍ ആരോ ആണ് ഈ സന്ദേശം ചാറ്റ്ബോട്ടിലൂടെ പ്രചരിപ്പിച്ചതെന്നും ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഇത് നീക്കം ചെയ്തിരുന്നുവെന്നും നെതന്യാഹു അവകാശപ്പെട്ടു. തന്റെ പേജില്‍ വരുന്ന സകലതും താന്‍ എഴുതുന്നതല്ലെന്നും താനല്ല വംശീയ വിദ്വേഷ പരാമര്‍ശം ചാറ്റ്ബോട്ടിലൂടെ കൈമാറ്റം ചെയ്തതെന്നും അദ്ദേഹം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. കൂടുതല്‍ നിയമ ലംഘനം ഉണ്ടായിട്ടുണ്ടെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ഫേസ്ബുക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇസ്രയേലില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടയിലുണ്ടായ സംഭവം തിരഞ്ഞെടുപ്പിനെ ഒരു കാരണവശാലും പ്രതികൂലമായി ബാധിക്കില്ല എന്ന് പാര്‍ട്ടി വക്താവ് അറിയിച്ചു.

TAGS :

Next Story