Quantcast

മോദി അമേരിക്കയിലെത്തി; ഇന്ന് ഹൌഡി മോദി സമ്മേളനം

മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവടുവെയ്പ്പുകള്‍ക്ക് തുടക്കമിടുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ.

MediaOne Logo

Web Desk 12

  • Published:

    22 Sep 2019 2:23 AM GMT

മോദി അമേരിക്കയിലെത്തി; ഇന്ന് ഹൌഡി മോദി സമ്മേളനം
X

ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ എത്തി. ഇന്ന് ഹൂസ്റ്റണില്‍ നല്‍കുന്ന ഹൌഡി മോദി സ്വീകരണ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കെടുക്കും. അടുത്ത വെള്ളിയാഴ്ച ഐക്യരാഷ്ട്രസഭ പൊതു സഭയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി സംസാരിക്കും. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനം നയതന്ത്ര രംഗത്തും വാണിജ്യ മേഖലയിലും പുതിയ ചുവടുവെയ്പ്പുകള്‍ക്ക് തുടക്കമിടുമെന്നാണ് ഇന്ത്യന്‍ പ്രതീക്ഷ.

എൻ.ആർ.ജി. സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഇന്ന് വൈകിട്ടാണ് 'ഹൗഡി മോദി'യെന്ന് പേരിട്ടിട്ടുള്ള റാലി. പരിപാടിയില്‍ വിശിഷ്ടാതിഥിയായി ഡൊണാള്‍ഡ് ട്രംപും എത്തുന്നുണ്ട്. അരലക്ഷത്തിലധികം ആളുകള്‍ പങ്കെടുക്കും. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും ഒരുമിച്ച് പൊതു പരിപാടിയെ അഭിസംബോധന ചെയ്യാന്‍ പോകുന്നത് ഇതാദ്യമാണ്. സ്വീകരണ ചടങ്ങിന് ശേഷം യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുമായി മോദി ചര്‍ച്ച നടത്തും.

തിങ്കളാഴ്ച്ച ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭയില്‍ കാലാവസ്ഥ വ്യതിയാനം, പൊതുജനാരോഗ്യം, ഭീകരവാദ ഭീഷണി തുടങ്ങിയ വിഷയങ്ങളില്‍ മോദി പ്രത്യേക ചര്‍ച്ചകളില്‍ പങ്കെടുക്കും 24ന് യു.എന്‍ സെക്രട്ടറി ജനറലിന്‍റെ ഉച്ചവിരുന്നില്‍ പങ്കെടുക്കുന്ന പ്രധാനമന്ത്രി തുടര്‍ന്ന് ഗാന്ധിജിയുടെ 150 ആം ജന്മദിനാഘോഷങ്ങളുടെ ഭാഗമാകും. ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്‍റെ ‘ഗ്ലോബൽ ഗോൾകീപ്പേഴ്സ് ഗോൾസ്’ അവാര്‍ഡും പ്രധാനമന്ത്രി ഏറ്റുവാങ്ങും.

TAGS :

Next Story