Quantcast

ഐ.എസ് തലവന്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ട്രംപ്

അമേരിക്കന്‍ സൈനിക നടപടിക്കിടെ ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ട്രംപ്.

MediaOne Logo

Web Desk

  • Published:

    27 Oct 2019 1:56 PM GMT

ഐ.എസ് തലവന്‍  ബഗ്ദാദി കൊല്ലപ്പെട്ടെന്ന് ട്രംപ്
X

ഐ.എസ് തലവന്‍ അബൂബക്കര്‍ അല്‍ ബഗ്ദാദി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ സൈനിക നടപടിക്കിടെ സ്വയം പൊട്ടിത്തെറിച്ചാണ് മരണം. ഭീകരവാദത്തിനെതിരായ പോരാട്ടത്തിലെ പ്രധാന ഘട്ടം പിന്നിട്ടു. 11 കുട്ടികളെ ബഗ്ദാദിയുടെ ക്യാമ്പില്‍ നിന്ന് രക്ഷപ്പെടുത്തിയതായും ട്രംപ് അറിയിച്ചു.

വലിയ ഒരു സംഭവം ഉണ്ടായിട്ടുണ്ടെന്ന് ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. ഇന്ത്യന്‍ സമയം 6.30ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സിറിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തിനിടെ ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ട്രംപ് അറിയിച്ചു. സൈനിക നീക്കത്തിനിടെ ബഗ്ദാദിയുടെ മൂന്ന് മക്കളും കൊല്ലപ്പെട്ടു. എന്നാല്‍ അമേരിക്കന്‍ സൈനികര്‍ എല്ലാവരും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു.

“ക്രൂരനും അക്രമകാരിയും ആയിരുന്നു ബഗ്ദാദി. അയാളുടെ അവസാനവും അങ്ങനെ തന്നെയായി. റഷ്യ, തുര്‍ക്കി, സിറിയ, ഇറാഖ് എന്നീ രാജ്യങ്ങള്‍ക്കും സിറിയയിലെ കുര്‍ദുകള്‍ക്കും നന്ദിയറിയിക്കുന്നു. പല രീതിയില്‍ ഈ രാജ്യങ്ങള്‍ അമേരിക്കയെ സഹായിച്ചിട്ടുണ്ട്. ഒപ്പം സൈന്യത്തിനും നന്ദി”- ട്രംപ് പറഞ്ഞു.

സിറിയയിലെ ഇദ്‍ലിബ് പ്രവിശ്യയിലാണ് ഐഎസിന് നേരെ അമേരിക്ക സൈനിക നീക്കം നടത്തിയത്. ഐഎസിന്റെ പ്രമുഖ നേതാക്കള്‍ക്കായി മേഖലയില്‍ റെയ്ഡ് നടന്നെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ നേരത്തെ സ്ഥിരീകരിക്കുകയുണ്ടായി. എന്നാല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ അമേരിക്ക പുറത്തുവിട്ടിട്ടില്ല.

2010ലാണ് ബഗ്ദാദി ഭീകര സംഘടനയുടെ നേതാവാകുന്നത്. പിന്നീട് സംഘടന ഐസിസ് എന്ന പേര് സ്വീകരിക്കുകയായിരുന്നു. ബഗ്ദാദിയെ പിടികൂടാനോ കൊലപ്പെടുത്താനോ സഹായിക്കുന്നവര്‍ക്ക് ഒരു കോടി ഡോളര്‍ പ്രതിഫലം നല്‍കുമെന്ന് യുഎസ് വിദേശകാര്യ വകുപ്പ് 2011ല്‍ പ്രഖ്യാപിക്കുകയുണ്ടായി.

TAGS :

Next Story