ഇസ്മാഈൽ ഖാനി പുതിയ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് തലവന്‍
സുലൈമാനി കൊല്ലപ്പെട്ട് 12 മണിക്കൂറിനകമാണ് പുതിയ തലവനെ പ്രഖ്യാപിച്ചത്

ഇറാൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് തലവനായി ഇസ്മാഈൽ ഖാനിയെ നിയമിച്ചു. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനിക മേധാവി ജനറല്‍ ഖാസിം സുലൈമാനിയുടെ പിന്‍ഗാമിയാണ് ഖാനിയുടെ നിയമനം. ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയാണ് നിയമിച്ചത്.
സുലൈമാനിയുടെ നേതൃത്വത്തിന്‍ കീഴില്‍ ഡെപ്യൂട്ടിയായിരുന്നു ബ്രിഗേഡിയര്‍ ജനറല്‍ ഇസ്മാഈൽ ഖാനി. ഖാസിം സുലൈമാനിയുടെ കാലത്തെ നയങ്ങളില്‍ നിന്നും ഒരു മാറ്റവും തുടര്‍ന്നും ഉണ്ടാകില്ലെന്ന് ഖാംനഈ പറഞ്ഞു. സുലൈമാനി കൊല്ലപ്പെട്ട് 12 മണിക്കൂറിനകമാണ് പുതിയ തലവനെ പ്രഖ്യാപിച്ചത്. ഏറ്റവും മികച്ച റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡോമാരിലൊരാള്‍ എന്നാണ് ഖാസിയെ ആയത്തൊള്ള ഖാംനഈ വിശേഷിപ്പിച്ചത്. 1997ലാണ് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ ഡെപ്യൂട്ടി കമാൻഡറായി ഖാനി നിയമിതനാവുന്നത്. ഖാനിയുമായി ഇസ്ലാമിക് റവല്യൂഷണറി ഗാർഡിലെ അംഗങ്ങളെല്ലാം സഹകരിക്കണമെന്ന് ഇറാൻ പരമോന്നത നേതാവ് ആവശ്യപ്പെട്ടു. അമേരിക്കക്കെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ള വ്യക്തിയാണ് ഇസ്മാഈൽ ഖാനി. സുലൈമാനിയെപ്പോലെ, ഇസ്രായേലിന്റെ കടുത്ത വിരോധിയാണ് ജനറല്‍ ഇസ്മായേല്‍ ഖാനിയും. സിറിയിന്‍ ആഭ്യന്തര യുദ്ധത്തിലെ ഇറാന്റെ ഇടപെടലുകളില്‍ ഖാനിയും നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.
ബാഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് ഇറാന്‍ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് തലവനായിരുന്ന ഖാസിം സുലൈമാനി അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടത്. സുലൈമാനിയുടെ വധത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാനും വ്യക്തമാക്കിയിട്ടുണ്ട്.
Adjust Story Font
16

