Quantcast

ഇസ്രയേല്‍ പൊലീസിനോട് പുറത്തുകടക്കാനാവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ്

1996 ല്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ജാക് ഷിറാകിനും പള്ളി സന്ദര്‍ശനത്തിനിടെ ഇസ്രയേല്‍ പോലീസിനടുത്ത് നിന്ന്

MediaOne Logo

  • Published:

    23 Jan 2020 10:13 AM GMT

ഇസ്രയേല്‍ പൊലീസിനോട് പുറത്തുകടക്കാനാവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ്
X

ഇസ്രയേല്‍ പൊലീസിനോട് പുറത്തുകടക്കാനാവശ്യപ്പെട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. ജറുസലേമിലെ പ്രസിദ്ധമായ സെന്റ് ആന്‍ ദേവാലയത്തിലെ സന്ദര്‍ശനത്തിനിടെയാണ് അമിത സുരക്ഷയില്‍ മാക്രോണ്‍ അസ്വസ്ഥനായത്.

ഫ്രഞ്ച് പ്രസിഡന്റിന് മുന്നില്‍ ഇസ്രയേലിന്റെ പരമാധികാരം കാണിക്കാനാണ് സുരക്ഷാസേന ശ്രമിച്ചതെന്നും ആരോപണമുണ്ട്. ജറുസലേം ബസലിക്കയില്‍ നിന്ന് മുഴുവന്‍ സുരക്ഷാ ഭടന്മാരും പുറത്തുപോകണമെന്ന് മാക്രോണ്‍ ശക്തമായി ആവശ്യപ്പെടുകയായിരുന്നു.

1996 ല്‍ അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ജാക് ഷിറാകിനും പള്ളി സന്ദര്‍ശനത്തിനിടെ ഇസ്രയേല്‍ പൊലീസിനടുത്ത് നിന്ന് സമാനമായ അനുഭവമുണ്ടായിരുന്നു.

ജറുസലേമിലെ പ്രസിദ്ധമായ സെന്റ് ആന്‍ പള്ളി 1856ല്‍ അന്നത്തെ ഫ്രഞ്ച് ചക്രവര്‍ത്തി നെപ്പോളിയന്‍ മൂന്നാമന്‍ ഓട്ടോമന്‍ സുല്‍ത്താന്‍ സമ്മാനമായി നല്‍കിയതായിരുന്നു. 1967ല്‍ ഇസ്രയേല്‍ നഗരം പിടിക്കുകയും ഒരു ഭാഗം ഇസ്രയേലിന്റെ അധീനതയിലാക്കുകയും ചെയ്തിരുന്നു.

ജൂത കൂട്ടക്കൊലകളെപ്പറ്റിയുള്ള സെമിനാറില്‍ പങ്കെടുക്കാനെത്തിയതിന്റെ ഭാഗമായാണ് മാക്രോണ്‍ ജറുസലേം ദേവാലയം സന്ദര്‍ശിച്ചത്.

TAGS :

Next Story