Quantcast

കോവിഡ് മരണം ഒന്‍പതിനായിരത്തിനരികെ

ഇറ്റലിയില്‍ മരണ നിരക്കില്‍ 16 ശതമാനത്തിന്റെ വര്‍ധനവാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്

MediaOne Logo

Web Desk

  • Published:

    19 March 2020 9:17 AM GMT

കോവിഡ് മരണം ഒന്‍പതിനായിരത്തിനരികെ
X

ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്‍പതിനായിരത്തോട് അടുക്കുന്നു. വൈറസ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തി പത്തൊന്‍പതിനായിരം കടന്നു. ഇറ്റലിയില്‍ ഇന്നലെ മാത്രം 495 പേര്‍ മരിച്ചു. ഒറ്റ ദിവസത്തിനിടെയുണ്ടായ ഏറ്റവും കൂടിയ മരണ നിരക്കാണിത്.

ചൈനക്ക് പുറത്ത് കോവിഡ് വൈറസ്ബാധ ഏറ്റവുമധികം ദുരന്തം വിതച്ചത് ഇറ്റലിയിലാണ്. 24 മണിക്കൂറിനിടെ 495 പേര്‍ ഇറ്റലിയില്‍ മരിച്ചു. മരണ നിരക്കില്‍ 16 ശതമാനത്തിന്റെ വര്‍ധനവാണ് ഒറ്റ ദിവസം കൊണ്ടുണ്ടായത്. ചൈനയില്‍ പുതിയ കേസുകളൊന്നും ഇന്നലെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇറ്റലി കഴിഞ്ഞാല്‍ കഴിഞ്ഞ ദിവസം ഏറ്റവുമധികം ആളുകള്‍ മരിച്ചത് ഫ്രാന്‍സിലാണ്- 89 പേര്‍. മരണ നിരക്കില്‍ 51 ശതമാനത്തിന്റെ വര്‍ധനവ്. ചൈന ഫ്രാന്‍സിലേക്ക് മരുന്നുകളും ആരോഗ്യ വിദഗ്ധരേയും അയക്കും.

യുഎസ്, കാനഡ എന്നീ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ അടച്ചു. പൌരന്മാരോട് വിദേശ യാത്ര പൂര്‍ണമായും ഒഴിവാക്കണമെന്ന് ന്യൂസിലന്‍ഡ് നിര്‍ദേശിച്ചു. കൊറോണ റെസ്പോണ്‍സിബിള്‍ ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒപ്പുവെച്ചു. ബില്‍ പ്രകാരം 500 തൊഴിലാളികള്‍ വരെയുള്ള കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അസുഖാവധി നല്‍കണമെന്നാണ് ബില്ലിലെ പ്രധാന വ്യവസ്ഥ. ജപ്പാനില്‍ സ്ഥിതിഗതികള്‍ ശാന്തമാവുകയാണ്. ഹോക്കൈഡോ ദ്വീപില്‍ പ്രഖ്യാപിച്ച അടിയന്തരാവസ്ഥ സര്‍ക്കാര്‍ പിന്‍വലിച്ചു.

TAGS :

Next Story