കോവിഡ് 19: അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത മാന്ദ്യം നേരിടുമെന്ന് റിപ്പോര്‍ട്ടുകള്‍
അമേരിക്ക കൂടുതല്‍ പ്രതിസന്ധിയിലാവുകയും ചൈന അതിജീവനഘട്ടം കടക്കുകയും ചെയ്താല്‍ ലോക സാമ്പത്തിക ബലാബലം തന്നെ മാറിമറിയും. അമേരിക്കയെ ആശ്രയിക്കുന്ന പല രാജ്യങ്ങള്‍ക്കും ചൈനയെ ആശ്രയിക്കേണ്ടി വരും.

കോവിഡ് 19 വ്യാപിച്ചതോടെ ആഗോള സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായി. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ കടുത്ത മാന്ദ്യം നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വികസിത രാജ്യങ്ങളില്‍ പ്രതിസന്ധി നീണ്ടുനിന്നാല്‍ ലോകസാമ്പത്തിക ബലാബലം തന്നെ മാറിമറിയും.
മഹാമാരിക്ക് ശേഷം ലോകം മഹാമന്ദ്യത്തിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് സാമ്പത്തിക വിദഗ്ദര്‍ നല്‍കുന്നത് . 170 കോടി ജനങ്ങളാണ് വീട്ടിലിരിക്കുന്നത്. രാജ്യങ്ങളെല്ലാം സമ്പൂര്‍ണ ലോക്ക്ഡൌണിലായതോടെ വ്യാപാര-ഗതാഗത ടൂറിസം മേഖലയുള്‍പ്പെടെ സ്തംഭിച്ചു. ആഗോള തൊഴില്‍ മേഖലയെയും ഇത് ഗുരുതരമായി ബാധിക്കും.
അടിയന്തര ജി-20 ഉച്ചകോടി നടക്കാനിരിക്കെ രാജ്യങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക് കടക്കുമെന്നാണ് അമേരിക്കന്‍ സാമ്പത്തിക വിശകലന ഏജന്‍സിയായ മൂഡിസ് വ്യക്തമാക്കുന്നത്.
ജി-20 രാജ്യങ്ങളിലെ ആഭ്യന്തര ഉല്‍പാദനം 0.5 ശതമാനം കുറയുമെന്നും അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ഇത് 2 ശതമാനമാകുമെന്നുമാണ് റിപ്പോര്‍ട്ട്. യൂറോപ്പിനെയാകും ഏറ്റവും കൂടുതല്‍ ബാധിക്കുക. യൂറോപ്യന്‍ രാജ്യങ്ങളില്‍ ജിഡിപിയില്‍ 2.2 ശതമാനത്തിന്റെ കുറവുണ്ടാകും.
അമേരിക്ക കൂടുതല്‍ പ്രതിസന്ധിയിലാവുകയും ചൈന അതിജീവനഘട്ടം കടക്കുകയും ചെയ്താല്‍ ലോക സാമ്പത്തിക ബലാബലം തന്നെ മാറിമറിയും. അമേരിക്കയെ ആശ്രയിക്കുന്ന പല രാജ്യങ്ങള്‍ക്കും അപ്പോള്‍ ചൈനയെ ആശ്രയിക്കേണ്ടി വരും. ലോക രാഷ്ട്രീയ ഗതിയെ തന്നെ ഇത് മാറ്റിയേക്കാം.
Adjust Story Font
16

