Quantcast

കൊറോണ പൊട്ടിപുറപ്പെട്ട വുഹാനിലെ ‘രോഗി 0’

വുഹാനിലെ സീഫുഡ് മാര്‍ക്കറ്റിലെ ചെമ്മീന്‍ വില്‍പനക്കാരിയായ വെയ് ഗുഷിയന് ഡിസംബര്‍ പത്തിനാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടത്...

MediaOne Logo

Web Desk

  • Published:

    29 March 2020 11:57 AM GMT

കൊറോണ പൊട്ടിപുറപ്പെട്ട വുഹാനിലെ ‘രോഗി 0’
X

ചൈനയിലെ വുഹാന്‍ നഗരത്തിലെ മാര്‍ക്കറ്റിലെ 57കാരിയായ ചെമ്മീന്‍ വില്‍പനക്കാരിയെയാണ് ഇപ്പോള്‍ ലോകം 'രോഗി 0' എന്ന് വിശേഷിപ്പിക്കുന്നത്. കോവിഡ് 19 സ്ഥിരീകരിച്ച ലോകത്തെ ആദ്യത്തെ മനുഷ്യരില്‍ ഒരാളാണ് ഇവര്‍. ചികിത്സക്കൊടുവില്‍ ജനുവരിയോടെ ഇവരുടെ രോഗം ഭേദമാവുകയും ചെയ്തുന്നു. എന്നാല്‍ വുഹാനില്‍ നിന്നും പടര്‍ന്നു പിടിച്ച് ലോകത്താകെ ഇതുവരെ 6.74 ലക്ഷത്തിലേറെ പേരിലേക്ക് പകര്‍ന്ന കൊറോണ വൈറസ് 31000ത്തിലേറെ പേരുടെ ജീവനെടുത്തിരിക്കുകയാണ്.

ഹുമാന്‍ സീഫുഡ് മാര്‍ക്കറ്റിലെ ചെമ്മീന്‍ വില്‍പനക്കാരിയായ വെയ് ഗുഷിയന് ഡിസംബര്‍ പത്തിനാണ് ആദ്യമായി ജലദോഷത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സാധാരണ ജലദോഷപനിയെന്ന് കരുതി അടുത്തുള്ള പ്രാദേശിക ക്ലിനിക്കിലെത്തിയ ഇവരെ കുത്തിവെപ്പ് നല്‍കി ഡോക്ടര്‍മാര്‍ തിരികെ അയക്കുകയായിരുന്നു.

ये भी पà¥�ें- ബ്രസീലിയന്‍ പ്രസിഡന്റിന്റെ മരണക്കളി

എന്നാല്‍ ക്ഷീണവും രോഗലക്ഷണങ്ങളും തുടര്‍ന്നും അനുഭവപ്പെട്ടതോടെ പിറ്റേന്ന് വുഹാനിലെ ഇലവന്‍ത്ത് ആശുപത്രിയിലേക്കും ഡിസംബര്‍ 16ന് പ്രദേശത്തെ മികച്ച് ആശുപത്രിയായ വുഹാന്‍ യൂണിയന്‍ ആശുപത്രിയിലേക്കും ഇവര്‍ ചികിത്സ തേടിയെത്തി. യാതൊരു ദയയുമില്ലാത്തത് എന്നാണ് വുഹാന്‍ യൂണിയന്‍ ആശുപത്രിയിലെ ഡോക്ടര്‍മാരോട് വെയ് ഗുഷിയന്‍ സ്വന്തം രോഗ ലക്ഷങ്ങളെ വിശേഷിപ്പിച്ചത്.

ഡിസംബര്‍ അവസാനത്തോടെ കൂടുതല്‍ പേരില്‍ സമാനമായ രോഗലക്ഷണങ്ങള്‍ കണ്ടതോടെ വെയിനെ ക്വാറന്റെയ്‌നിലാക്കുകയായിരുന്നു. കുപ്രസിദ്ധമായ വുഹാനിലെ ജീവജാലങ്ങളെ ജീവനോടെ വില്‍ക്കുന്ന ലൈവ് മാര്‍ക്കറ്റ് അനിശ്ചിതമായി അടച്ചിടുകയും ചെയ്തു. മാര്‍ക്കറ്റിലെ ശുചിമുറിയില്‍ നിന്നാണ് തനിക്ക് രോഗം ലഭിച്ചതെന്നാണ് വെയ് ഗുഷിയന്‍ കരുതിയത്.

ये भी पà¥�ें- കൊറോണ: ആദ്യ ഒരു ലക്ഷത്തിലെത്താന്‍ 67 ദിവസം, ആറ് ലക്ഷത്തിലെത്തിയത് വെറും 22 ദിവസത്തില്‍

വെയ് ഗുഷിയന്‍ അടക്കം കോവിഡ് 19 ആദ്യം സ്ഥിരീകരിച്ച 27പേരില്‍ 24 പേര്‍ക്കും വുഹാനിലെ ജീവികളെ ജീവനോടെ വില്‍ക്കുന്ന ചന്തയുമായി നേരിട്ട് ബന്ധമുണ്ടായിരുന്നു. 'രോഗി 0' എന്ന് വിശേഷിപ്പിക്കുമ്പോള്‍ തന്നെ വെയ് ഗുഷിയല്ല ആദ്യമായി കോവിഡ് 19 രോഗം വന്നയാളെന്നും സൂചനകളുണ്ട്. ലാന്‍സെറ്റ് മെഡിക്കല്‍ ജേണലിന്റെ അവകാശവാദം അനുസരിച്ച് ഡിസംബര്‍ ഒന്നിന് തന്നെ ആദ്യ കോവിഡ് 19 രോഗം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു.

ചൈനയിലെ വുഹാനില്‍ നിന്നും പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ആസ്ഥാനം ഇപ്പോള്‍ യൂറോപ്യന്‍ രാജ്യങ്ങളായ സ്‌പെയിനും ഇറ്റലിയുമാണ്. പതിനായിരത്തിലേറെ പേര്‍ മരിച്ച ഇറ്റലിയിലാണ് കോവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരണപ്പെട്ടത്. രണ്ടാം സ്ഥാനം സ്‌പെയിനിനുമാണ്. അമേരിക്കയിലാകട്ടെ ഒരു ലക്ഷത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

TAGS :

Next Story