Quantcast

വെറ്റ് മാര്‍ക്കറ്റുകള്‍ ചൈന വീണ്ടും തുറന്നു, വവ്വാലും ഈനാംപേച്ചിയും വില്‍പനക്ക്

കോവിഡ് ബാധക്ക് മുമ്പ് ലഭിച്ചിരുന്ന ജീവികളുടെ മാംസങ്ങള്‍ ഇപ്പോഴും ഇവിടെ നിന്നും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

MediaOne Logo

Web Desk

  • Published:

    2 April 2020 4:13 AM GMT

വെറ്റ് മാര്‍ക്കറ്റുകള്‍ ചൈന വീണ്ടും തുറന്നു, വവ്വാലും ഈനാംപേച്ചിയും വില്‍പനക്ക്
X

ചൈനയിലെ കുപ്രസിദ്ധമായ വെറ്റ് മാര്‍ക്കറ്റുകള്‍ വീണ്ടും തുറന്നതായി റിപ്പോര്‍ട്ട്. വവ്വാല്‍, ഈനാംപേച്ചി, പട്ടി, പാമ്പ് തുടങ്ങി വ്യത്യസ്ഥ ജീവികളുടെ മാംസവില്‍പന കേന്ദ്രങ്ങളാണിത്. ചൈനയിലെ വുഹാനിലുള്ള ഇത്തരമൊരു മാര്‍ക്കറ്റില്‍ നിന്നാണ് ആദ്യമായി കൊറോണ വൈറസ് പടര്‍ന്നുപിടിച്ചതെന്നാണ് നിഗമനം.

ലോകമാകെ കൊറോണ വൈറസിനെതിരായ പോരാട്ടം അതിശക്തമായി തുടരുമ്പോഴാണ് ചൈന വെറ്റ് മാര്‍ക്കറ്റുകള്‍ തുറന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. അമേരിക്കയിലെ പ്രമുഖ വാര്‍ത്താ ചാനല്‍ ഫോക്‌സ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തു. കോവിഡ് ബാധക്ക് മുമ്പ് ലഭിച്ചിരുന്ന ജീവികളുടെ മാംസങ്ങള്‍ ഇപ്പോഴും ഇവിടെ നിന്നും ലഭിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ये भी पà¥�ें- ചൈന വുഹാനിലെ നിയന്ത്രണങ്ങള്‍ കുറക്കുന്നു, പുതിയ തലവേദനയായി കൊറോണയുടെ രണ്ടാം വരവ്

മുന്‍പത്തെ അപേക്ഷിച്ച് ഇപ്പോള്‍ വെറ്റ് മാര്‍ക്കറ്റുകളില്‍ ഗാര്‍ഡുകളുടെ നിരീക്ഷണം ശക്തമാണ്. എന്നാല്‍ അത് വൃത്തിയുടെ കാര്യത്തിലല്ല. മറിച്ച് കൂടുകളില്‍ അടച്ചിട്ട മൃഗങ്ങളേയും തൊലിയുരിച്ച ജീവികളുടേയുമെല്ലാം ചിത്രം എടുക്കുന്നത് തടയുന്നതിനാണെന്നുമാണ് 'എ മെയില്‍ ഓണ്‍ സണ്‍ഡേ' പറയുന്നത്.

ചൈനയിലെ ഹുനാന്‍ സീഫുഡ് മാര്‍ക്കറ്റില്‍ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന തന്നെ ജനുവരി 12ന് പ്രഖ്യാപിച്ചിരുന്നു. കൊറോണ വൈറസ് വ്യാപിച്ച് നാല് മാസം കഴിയുമ്പോഴേക്കും ചൈന വൈറസിനെതിരായ വിജയം ആഘോഷിക്കുകയാണ്. 'ഇവിടെയുള്ള എല്ലാവരും കരുതുന്നത് വൈറസിന്റെ പ്രശ്‌നങ്ങള്‍ അവസാനിച്ചെന്നാണ്. കൊറോണ വൈറസ് വിദേശത്തെ പ്രശ്‌നമാണെന്ന രീതിയിലാണ് പലരും കാണുന്നത്' വാഷിംങ്ടണ്‍ എക്‌സാമിനര്‍ ചൈനീസ് സ്രോതസുകളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടു ചെയ്യുന്നു.

ये भी पà¥�ें- വരാനിരിക്കുന്നത് വേദനയുടെ രണ്ടാഴ്ച്ച, തുറന്നുപറഞ്ഞ് ട്രംപ്

നിരവധി വൈദ്യശാസ്ത്ര വിദഗ്ധരും ശാസ്ത്രജരും മൃഗസ്‌നേഹികളും നിരവധി സംഘടനകളും ഇത്തരം വെറ്റ് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം തള്ളിക്കളഞ്ഞ് ചൈന വെറ്റ് മാര്‍ക്കറ്റുകള്‍ വീണ്ടും തുറന്നെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ലോകമാകെ 9.35 ലക്ഷത്തിലേറെ പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മരണം 47000 കവിയുകയും ചെയ്തു.

TAGS :

Next Story