Quantcast

സ്പാനിഷ് ഫ്ലൂവിനെ അതിജീവിച്ച മുത്തശ്ശി കോവിഡിനെയും തോല്‍പ്പിച്ചു

എന്നാല്‍ 107 വയസില്‍ കോവിഡിനെ തോല്‍പിച്ച ഡച്ചുകാരി കരോലിന റാസാണ് ഈ പട്ടികയില്‍ മുന്നില്‍.

MediaOne Logo

  • Published:

    28 April 2020 8:45 AM GMT

സ്പാനിഷ് ഫ്ലൂവിനെ അതിജീവിച്ച മുത്തശ്ശി കോവിഡിനെയും തോല്‍പ്പിച്ചു
X

മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു സ്പാനിഷ് ഫ്ലൂ. ഇതിനെ അതിജീവിച്ചൊരാള്‍ കോവിഡിനെയും തോല്‍പ്പിച്ചു. സ്പെയിന്‍ സ്വദേശിയായ അന ഡെല്‍ വാലെയാണ് തന്റെ 106 മത് വയസില്‍ കോവിഡിനെയും പരാജയപ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചുവന്നത്. സ്പെയിനിലെ കോവിഡ് മുക്തരായവരില്‍ ഏറ്റവും പ്രായംകൂടിയ ആള്‍ കൂടിയാണ് ഈ മുത്തശ്ശി.

കോവിഡില്‍ നിന്ന് മുക്തയായി ലാ ലിനിയയിലെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ ചെയ്ത അന ഡെല്‍വാലെ ഇപ്പോള്‍ സ്വന്തമായി ഭക്ഷണം കഴിക്കും, വാക്കറിന്റെ സഹായത്തോടെ അല്‍പദൂരം നടക്കും. പ്രായാധിക്യം മൂലം സ്പാനിഷ് അധികൃതര്‍ കാര്യമായ പരിഗണന നല്‍കിയില്ലെന്ന് ബന്ധുക്കള്‍ പരാതി പറയുന്നുണ്ടെങ്കിലും 106 മത് വയസിലെ കോവിഡ് അതിജീവനം വൈദ്യശാസ്ത്ര രംഗത്തെ അത്ഭുതമായി.

സ്പാനിഷ് ഫ്ലൂ ചരിത്രം

1918 ജനുവരി മുതല്‍ 1920 ഡിസംബര്‍ വരെയുള്ള കാലയളവില്‍ പടര്‍ന്നുപിടിച്ച സ്പാനിഷ് ഫ്ലൂ ബാധിക്കപ്പെട്ടത് 50 കോടി ജനങ്ങളെയായിരുന്നു. അന്നത്തെ ലോക ജനസംഖ്യയുടെ മുന്നിലൊന്ന് വരുമത്. 1913 ഒക്ടോബറില്‍ ജനിച്ച അന ഡെല്‍ വാലേയ്ക്ക് തന്റെ ആറാം വയസിലാണ് സ്പാനിഷ് ഫ്ലൂ ബാധിച്ചത്. പ്രായാധിക്യത്തെ തുടര്‍ന്ന് അല്‍സാല ഡെല്‍ വാലെയിലെ 60 അന്തേവാസികള്‍ക്കൊപ്പം കഴിയവേയാണ് അന ഡെല്‍ വാലേക്ക് കോവിഡ് ബാധിച്ചത്. നൂറിലേറെ പ്രായമുള്ള മറ്റ് രണ്ട് പേര്‍ കൂടി സ്പെയിനില്‍ രോഗമുക്തരായിട്ടുണ്ട്. എന്നാല്‍ 107 വയസില്‍ കോവിഡിനെ തോല്‍പിച്ച ഡച്ചുകാരി കരോലിന റാസാണ് ഈ പട്ടികയില്‍ മുന്നില്‍.

TAGS :

Next Story