Quantcast

കോവിഡ് ബാധിത മേഖലകളിലെ കുട്ടികള്‍ക്കായി 1 ലക്ഷം ഡോളര്‍ സമ്മാനത്തുക സംഭാവന ചെയ്ത് ഗ്രെറ്റ തുന്‍ബര്‍ഗ്

വ്യാഴാഴ്ച യുനിസെഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്

MediaOne Logo

  • Published:

    30 April 2020 2:42 PM GMT

കോവിഡ് ബാധിത മേഖലകളിലെ കുട്ടികള്‍ക്കായി 1 ലക്ഷം ഡോളര്‍ സമ്മാനത്തുക സംഭാവന ചെയ്ത് ഗ്രെറ്റ തുന്‍ബര്‍ഗ്
X

കോവിഡ് ബാധിത മേഖലകളിലെ കുട്ടികളുടെ ക്ഷേമത്തിനായ യുനിസെഫിലേക്ക് ഡാനിഷ് ഫൌണ്ടേഷനില്‍ നിന്നും തനിക്ക് ലഭിച്ച ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുക സംഭാവന ചെയ്ത് സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രെറ്റ തുന്‍ബര്‍ഗ്. വ്യാഴാഴ്ച യുനിസെഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

കാലാവസ്ഥാ പ്രതിസന്ധിയെപ്പോലെ കോവിഡ് മഹാമാരിയും കുട്ടികളുടെ അവകാശത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്നതായി പതിനേഴുകാരിയായ ഗ്രെറ്റ പറഞ്ഞു. ഇത് എല്ലാ കുട്ടികളെയും ബാധിക്കും, ഇപ്പോഴെന്നല്ല, ദീര്‍ഘകാലത്തോളം. ദുര്‍ബ്ബലരായ കൂട്ടത്തെ ആയിരിക്കും ഏറ്റവും കൂടുതല്‍ ബാധിക്കുകയെന്നും ഗ്രെറ്റ കൂട്ടിച്ചേര്‍ത്തു. കുട്ടികളുടെ ജീവന്‍ രക്ഷിക്കാനും ആരോഗ്യം സംരക്ഷിക്കാനും വിദ്യാഭ്യാസം തുടരാനുമുള്ള യുനിസെഫിന്റെ പ്രവര്‍ത്തനങ്ങളെ എല്ലാവരും പിന്തുണക്കണമെന്നും ഗ്രെറ്റ തുന്‍ബര്‍ഗ് ആവശ്യപ്പെട്ടു.

ലോക്ഡൌണുകളും സ്കൂൾ അടച്ചുപൂട്ടലുകളും ബാധിച്ച കുട്ടികളെ സഹായിക്കാൻ ഈ തുക പ്രചോദനമാകുമെന്ന് യുനിസെഫ് വ്യക്തമാക്കി. പ്രത്യേകിച്ചും ഭക്ഷ്യക്ഷാമം, വിദ്യാഭ്യാസ പ്രശ്നങ്ങള്‍, മോശം ആരോഗ്യ സംവിധാനങ്ങള്‍ എന്നിവയുള്ള മേഖലകളെ സഹായിക്കാന്‍ തുക സഹായകമാകുമെന്നും സംഘടന കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story