Quantcast

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്; മഹാമാരിയുടെ മൂന്നാമത്തെ കേന്ദ്രമായി തെക്കേ അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന

ബ്രസീലടക്കമുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് അതിവേഗം വ്യാപിക്കുന്നതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    23 May 2020 1:06 AM GMT

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷത്തിലേക്ക്; മഹാമാരിയുടെ മൂന്നാമത്തെ കേന്ദ്രമായി തെക്കേ അമേരിക്ക മാറുമെന്ന് ലോകാരോഗ്യ സംഘടന
X

ലോകത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അന്‍പത്തി മൂന്ന് ലക്ഷത്തോട് അടുക്കുന്നു. നിലവിലെ രോഗബാധിതരുടെ എണ്ണം അന്പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം പിന്നട്ടപ്പോള്‍ മൂന്ന് ലക്ഷത്തി മുപ്പത്തി ഒന്‍പതിനായിരത്തിലധികം പേരാണ് ഇതുവരെ മരിച്ചത്. അതേ സമയം യൂറോപ്പിനും അമേരിക്കും പിന്നാലെ മഹാമാരിയുടെ മൂന്നാമത്തെ കേന്ദ്രമായി തെക്കേ അമേരിക്ക മാറുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.

ബ്രസീലടക്കമുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കൊവിഡ് അതിവേഗം വ്യാപിക്കുന്നതിന് പിന്നാലെയാണ് ലോകാരോഗ്യ സംഘടനയുടെ പുതിയ മുന്നറിയിപ്പ്. അമേരിക്കക്ക് പിന്നാലെ രോഗബാധിതരുടെ എണ്ണത്തില്‍ രണ്ടാമതുള്ള ബ്രസീലില്‍ നിലവിലെ സ്ഥിതിഗതികള്‍ ഇനിയും രൂക്ഷമാവും . കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ ലോകത്ത് സംഭവിച്ച അയ്യായിരത്തില്‍പ്പരം മരണങ്ങളില്‍ പകുതിയിലേറെയും അമേരിക്കയിലും ബ്രസീലുമാണ്. നാപ്പത്തി മൂവായിരത്തിലേറെ പേര്‍ക്കാണ് ഇന്നലെ മാത്രം ഇരു രാജ്യങ്ങലിലുമായി രോഗം സ്ഥിരീകരിച്ചത്.

ലോക വ്യാപകമായി രോഗികളുടെ എണ്ണം അന്‍പത്തി രണ്ട് ലക്ഷത്തി തൊണ്ണൂറ്റി ഏഴായിരം പിന്നിട്ടതോടെ വരും മണിക്കൂറുകളില്‍ തന്നെ മരണ സംഖ്യ അന്‍പത്തി മൂന്ന് ലക്ഷം പിന്നിടുമെന്ന് ഉറപ്പായി. അതേ സമയം രോഗം ഭേദമായവരുടെ എണ്ണം 21 ലക്ഷത്തി 49 ആയിരം പിന്നിട്ടെങ്കിലും മരണ സംഖ്യ മൂന്ന് ലക്ഷത്തി മുപ്പത്തി ഒന്‍പതിനായിരം കവിഞ്ഞു. ചികിത്സയില്‍ തുടരുന്ന 28 ലക്ഷത്തിലേറെ ആളുകളില്‍ 44 നാലായിരത്തിലേറെ പേര്‍ ഗുരുതരാവസ്ഥയിലാണന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

റഷ്യ , ഇന്ത്യ , യു.കെ പെറു , ഇറാന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. അതേസമയം കൊവിഡ് രൂക്ഷമായിരുന്ന ഇറ്റലി , ഫ്രാന്‍സ് , ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങലില്‍ രോഗ വ്യാപനത്തിന് വലിയ തോതില്‍ മാറ്റം വന്നിട്ടുണ്ട്. അതുകൊണ്ട് തന്നെ നേരത്തെ പ്രഖ്യാപിച്ച ലോക്ക്ഡൌണ്‍ അടക്കമുള്ള നിയന്ത്രണങ്ങളില്‍ പല രാജ്യങ്ങളും കൂടുതല്‍ ഇളവുകള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ശരാശരി ഒരു ലക്ഷത്തിലേറെ പേര്‍ക്ക് ദിവസേന രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതയോടെ മുന്നോട്ട് പോകാനാണ് ലോകാരോഗ്യ സംഘടനയടക്കം നല്‍കുന്ന മുന്നറിയിപ്പ്.

TAGS :

Next Story