Quantcast

ട്രംപിനോടുള്ള സുക്കര്‍ബര്‍ഗിന്റെ നിലപാടില്‍ പ്രതിഷേധിച്ച് 'വെര്‍ച്ച്വല്‍ വാക്ക് ഔട്ട്' നടത്തി ഫേസ്ബുക്ക് ജീവനക്കാര്‍

ട്രം​പി​ന്‍റെ വം​ശീ​യ​വിരു​ദ്ധ നി​ല​പാ​ടു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ ജോ​ലി​ക​ളി​ൽ നി​ന്ന് പ്ര​തീ​കാ​ത്മ​ക​മാ​യി വി​ട്ടു​നി​ന്ന​ത്

MediaOne Logo

  • Published:

    3 Jun 2020 3:26 AM GMT

ട്രംപിനോടുള്ള സുക്കര്‍ബര്‍ഗിന്റെ നിലപാടില്‍ പ്രതിഷേധിച്ച്  വെര്‍ച്ച്വല്‍ വാക്ക് ഔട്ട് നടത്തി ഫേസ്ബുക്ക് ജീവനക്കാര്‍
X

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ പോസ്റ്റുകളില്‍ സുക്കര്‍ബര്‍ഗ് നടപടിയൊന്നും എടുത്തില്ലെന്ന് കാണിച്ച് ഫേസ്ബുക്ക് ജീവനക്കാര്‍ വെര്‍ച്വല്‍ വാക്ക്ഔട്ട് നടത്തി. വാക്കൗട്ടിന്റെ ഭാഗമായി ജീവനക്കാര്‍ ജോലിയില്‍ നിന്ന് അവധിയെടുത്തു. പ്രതിഷേധത്തിന്റെ ഭാഗമായി ജോലിയില്‍ നിന്ന് അവധിയെടുത്തവര്‍ക്കെതിരെ പ്രതികാര നടപടി സ്വീകരിക്കരുതെന്ന് ഫേസ്ബുക്ക് മാനേജര്‍മാര്‍ എച്ച്.ആര്‍ ഡിപാര്‍ട്‌മെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

നിങ്ങളാരാണെന്നോ വാര്‍ത്താപ്രാധാന്യമുള്ളതാണെന്നോ പരിഗണിക്കാതെ അക്രമെത്ത പ്രേരിപ്പിക്കുന്നതിനും തെറ്റായ വിവരങ്ങള്‍ നല്‍കുന്നതിനും ഒരു പ്ലാറ്റ്‌ഫോം നല്‍കുന്നതിനോട് അംഗീരിക്കാനാവില്ല, സുക്കര്‍ബര്‍ഗിന്റെ നിലപാടിനോട് എനിക്ക് വിയോജിപ്പുണ്ട്, മാറ്റം വരുത്താന്‍ ഞാന്‍ ശ്രമിക്കുമെന്ന് ഫേസ്ബുക്ക് ജീവനക്കാരിലൊരാള്‍ പറഞ്ഞു. ഫേ​സ്ബു​ക്കി​ൽ നി​ന്ന് വി​ട്ടു നി​ന്ന ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ക്കാ​ൻ ട്വിറ്റര്‍ അക്കൗണ്ട് ഉപയോഗിക്കുകയും ചെയ്തു.

ട്രം​പി​ന്‍റെ വം​ശീ​യ​വിരു​ദ്ധ നി​ല​പാ​ടു​ക​ൾ ത​ട​സ​മി​ല്ലാ​തെ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ഫേസ്​ബു​ക്ക് അ​നു​വ​ദി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ജീ​വ​ന​ക്കാ​ർ ജോ​ലി​ക​ളി​ൽ നി​ന്ന് പ്ര​തീ​കാ​ത്മ​ക​മാ​യി വി​ട്ടു​നി​ന്ന​ത്. ന​ട​പ​ടി​യെ​ടു​ക്കൂ എ​ന്ന ഹാ​ഷ് ടാ​ഗി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ജോ​ർ​ജ് ഫ്ളോ​യി​ഡ് കൊ​ല്ല​പ്പെ​ട്ട സം​ഭ​​വ​ത്തി​ലെ പ്ര​ക്ഷോ​ഭ​ത്തെ വ​ള​രെ ഹീ​ന​വും പ്ര​കോ​പ​ന​പ​ര​വു​മാ​യ ഭാ​ഷ​യി​ലാ​ണ് ട്രം​പ് നേ​രി​ട്ട​ത്. ഈ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് ട്രം​പ് ന​ട​ത്തി​യി​രു​ന്ന​ത്. പ​ക്ഷേ, ഫേസ്ബു​ക്ക് ഒ​ഴി​കെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ൾ ചി​ല നി​യ​ന്ത്ര​ണ​ങ്ങ​ൾ ന​ട​ത്തു​ക​യു​ണ്ടാ​യി. ട്വി​റ്റ​ർ, അ​പ​ക​ട​ക​ര​മാ​യ സ​ന്ദേ​ശം എ​ന്ന് ടാ​ഗ് ചെ​യ്യു​ക​യും ചെ​യ്തു. എ​ന്നാ​ൽ, ഫേ​സ്ബു​ക്ക് മാ​ത്രം അ​തി​നെ​തി​രെ അ​ധി​ക​മൊ​ന്നും പ്ര​തി​ക​രി​ച്ചി​രു​ന്നി​ല്ല.

ട്രംപിന്റെ വിവാദ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ നീക്കം ചെയ്യാതിരുന്നത് എന്തുകൊണ്ടെന്ന് വിശദീകരിച്ച് മാര്‍ക്ക്‌സുക്കര്‍ബര്‍ഗ് രംഗത്ത് എത്തിയിരുന. മിനസോട്ടയില്‍ നടക്കുന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ടുള്ള പോസ്റ്റ് നയങ്ങള്‍ക്ക് വിരുദ്ധമാണോയെന്നകാര്യം വിശദമായി പരിശോധിച്ചുവെന്നാണ് സുക്കര്‍ബര്‍ഗ് അവകാശപ്പെട്ടിരുന്നത്. എന്നാല്‍ ഭരണകൂടം ജനങ്ങള്‍ക്കുമേല്‍ ബലം പ്രയോഗിക്കുമെന്ന വിവരം പങ്കുവെക്കുന്നതിനെ ഫേസ്ബുക്കിന്റെ നയങ്ങള്‍ എതിര്‍ക്കുന്നില്ലെന്ന തീരുമാനത്തിലാണ് ഒടുവിലെത്തിയതെന്നും സുക്കര്‍ബര്‍ഗ് പറയുന്നു.

TAGS :

Next Story