Quantcast

സ്‌കൂള്‍ കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കുമെന്ന് ന്യൂസിലന്റ്

മാസമുറയുടെ സമയത്ത് പെണ്‍കുട്ടികള്‍ക്ക് നാപ്കിനുകള്‍ നല്‍കുന്നത് ആഢംബരമല്ലെന്നും അനിവാര്യമാണെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്റ ആര്‍ഡേണ്‍...

MediaOne Logo

  • Published:

    4 Jun 2020 9:22 AM GMT

സ്‌കൂള്‍ കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കുമെന്ന് ന്യൂസിലന്റ്
X

സ്‌കൂളിലെ പെണ്‍കുട്ടികള്‍ക്ക് സാനിറ്ററി നാപ്കിനുകള്‍ സൗജന്യമായി നല്‍കുന്ന പദ്ധതിയുമായി ന്യൂസിലന്റ് സര്‍ക്കാര്‍. മാസമുറയുടെ സമയത്ത് പെണ്‍കുട്ടികള്‍ക്ക് നാപ്കിനുകള്‍ നല്‍കുന്നത് ആഢംബരമല്ലെന്നും അനിവാര്യമാണെന്നും ന്യൂസിലന്റ് പ്രധാനമന്ത്രി ജസിന്റ ആര്‍ഡേണ്‍ പറഞ്ഞു.

മാസമുറയുടെ സമയത്ത് സാനിറ്ററി നാപ്കിനുകളും ടാംപണുകളും വാങ്ങാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് നിരവധി വിദ്യാര്‍ഥിനികള്‍ക്ക് അവധിയെടുക്കേണ്ടി വരാറുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്കാണ് ഇതിന്റെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരുന്നതെന്ന് വിവിധ പഠനങ്ങളില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ചിലവ് വഹിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ये भी पà¥�ें- അടുത്ത ആഴ്ച്ച മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുമെന്ന് ന്യൂസിലന്റ്

പല വിദ്യാര്‍ഥിനികള്‍ക്കും മാസമുറയുടെ സമയത്ത് ടോയ്‌ലറ്റ് പേപ്പറും പത്രക്കടലാസുകളും തുണിയുമൊക്കെ ഉപയോഗിക്കേണ്ടി വരാറുണ്ട്. ന്യൂസിലന്റിലെ നോര്‍ത്ത് ഐലന്റ് ഭാഗത്തെ വെയ്കാറ്റോ മേഖലയിലെ 15 സ്‌കൂളുകളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പില്‍ വരുത്തുന്നത്. ഈ വര്‍ഷം മൂന്നാം പാദം മുതല്‍ തന്നെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ ലഭ്യമാകും. 2021ഓടെ രാജ്യവ്യാപകമായി പദ്ധതി നടപ്പിലാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

ഒമ്പത് വയസിനും 18 വയസിനും ഇടയിലുള്ള വിദ്യാര്‍ഥികളില്‍ 95,000ത്തിലേറെ പേര്‍ക്ക് മാസമുറ സമയത്ത് നാപ്കിനുകള്‍ ലഭിക്കാത്തതിന്റെ പേരില്‍ സ്‌കൂളുകളില്‍ ഹാജരാകാന്‍ സാധിക്കാത്ത നിലവന്നുവെന്ന് ജസിന്റ പറഞ്ഞു. സാനിറ്ററി പാഡുകള്‍ സൗജന്യമാക്കുന്നതോടെ ഈ കുട്ടികള്‍ സ്‌കൂളുകളിലെത്തുമെന്ന് ഉറപ്പിക്കാനാകും.

യൂത്ത് 19 നടത്തിയ മറ്റൊരു പഠനത്തില്‍ ഒമ്പതിനും 13നും ഇടക്ക് പ്രായമുള്ള കുട്ടികളില്‍ 12 ശതമാനം പേര്‍ മാസമുറ സമയത്ത് അനുയോജ്യമായ സാനിറ്ററി പാഡുകള്‍ ലഭിക്കാത്തതിനാല്‍ സ്‌കൂളുകളില്‍ പോകുന്നില്ലെന്ന് തെളിഞ്ഞിരുന്നു. 12ല്‍ ഒരു വിദ്യാര്‍ഥിക്കെങ്കിലും ഇത്തരത്തില്‍ പഠന ദിവസങ്ങള്‍ ഓരോ മാസവും നഷ്ടമാവുന്നുവെന്നാണ് ന്യൂസിലന്റിലെ വനിതാ ശിശുക്ഷേമ മന്ത്രി ജൂലി അന്നെ ജെന്റര്‍ പറഞ്ഞത്. മാസമുറയെന്നത് ഒരു ജീവിത യാഥാര്‍ഥ്യമാണെന്നും ജനസംഖ്യയിലെ പകുതിയോളം പേര്‍ക്ക് ഇത് അവശ്യവസ്തുവാണെന്നും ജെന്റര്‍ കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story