Quantcast

കോവിഡ് 19; ട്രംപിന് മറുപടിയുമായി ജസീന്ത

കോവിഡ് പ്രതിരോധ കാര്യത്തിൽ ഞങ്ങൾ ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന രാജ്യങ്ങളിലൊന്നാണ്

MediaOne Logo

  • Published:

    18 Aug 2020 12:12 PM GMT

കോവിഡ് 19; ട്രംപിന് മറുപടിയുമായി ജസീന്ത
X

കോവിഡ് 19 ൽ ന്യൂസിലാൻഡ് കുതിച്ചു ചാട്ടം നടത്തുന്നു എന്ന് പറഞ്ഞ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡൻ തിരിച്ചടിച്ചു. രോഗം പിടിച്ചുകെട്ടുന്നതിൻ തങ്ങൾ നേരത്തേ വിജയിച്ചവരെന്നായിരുന്നു ന്യൂസിലാൻഡ് പ്രസിഡൻ്റ് ജസീന്ത ആർഡൻ്റെ വാദം.

അഞ്ച് ദശലക്ഷം ആളുകളുള്ള ദക്ഷിണ പസഫിക് രാജ്യമായ കോവിഡ് -19 കേസുകളിൽ “ഭയാനകമായ” ഉയർച്ചയുടെ പിടിയിലാണെന്നാണ് മിനസോട്ടയിലെ ജനക്കൂട്ടത്തോട് ട്രംപ് പറഞ്ഞത്. ഇതിനെതിരെയാണ് ന്യൂസിലാൻ്റ് രംഗത്ത് വന്നത്. ന്യൂസിലാന്റിൽ ചൊവ്വാഴ്ച 13 പുതിയ കേസുകൾ സ്ഥിരീകരിച്ചു. കോവിഡ് തുടക്കത്തിൽ 1,293 കേസുകളുണ്ടായിരുന്നു, എന്നാൽ മികച്ച പ്രതിരോധത്തിലൂടെ തങ്ങൾ ഇത് മറികടന്നു. ന്യൂസിലാന്റിൽ എന്താണ് നടക്കുന്നതെന്ന് ട്രംപ് കാണണമെന്ന് ജസീന്ത പറഞ്ഞു. ന്യൂസിലാന്റിലെ കുറഞ്ഞ പുതിയ കേസുകളും അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പതിനായിരക്കണക്കിന് കേസുകളും തമ്മിൽ താരതമ്യമില്ലെന്നായിരുന്നു ജസീന്ത പറയുന്നത്.
മറ്റ് രാജ്യങ്ങളുമായും ന്യൂസിലാൻ്റ് താരതമ്യം ചെയ്യുന്നില്ലെന്നും ഇത് ലോകം തന്നെ കാണുന്നുവെന്നും അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കോവിഡ് പ്രതിരോധ കാര്യത്തിൽ ഞങ്ങൾ ഇപ്പോഴും ലോകത്തിലെ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന രാജ്യങ്ങളിലൊന്നാണ്. ന്യൂസിലാന്റിലെ ഒരു ലക്ഷം ആളുകളുടെ മരണ നിരക്ക്, ഏകദേശം 0.44 ആണ്, ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളിൽ ഒന്നാണ്. അമേരിക്കൻ ഐക്യനാടുകളിലെ മരണനിരക്ക് ഒരു ലക്ഷത്തിന് 5.21 ആണ്, ഇത് ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കാണ്.

ഒക്ടോബർ പകുതിയോടെ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, വൈറസിനെതിരെ പോരാടുന്ന സർക്കാറിന്റെ ട്രാക്ക് റെക്കോർഡിനെക്കുറിച്ച് വോട്ടർമാരെ ഓർമ്മിപ്പിക്കുന്നത് നല്ലതാണെന്ന് ന്യൂസിലാൻ്റ് പ്രസിഡൻ്റ് പറഞ്ഞു. ട്രംപിന്റെ അഭിപ്രായങ്ങൾ താൻ കണ്ടിട്ടില്ലെന്നും ഡോണൾഡ് ട്രംപിനെക്കുറിച്ച് സംസാരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ന്യൂസിലാൻ്റ് ദേശീയ പാർട്ടി നേതാവ് ജൂഡിത്ത് കോളിൻസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

TAGS :

Next Story