Quantcast

സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ

സ്വവര്‍ഗബന്ധം അധാര്‍മികമെന്ന മുന്‍ഗാമികളുടെ നിലപാട് തിരുത്തി കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം

MediaOne Logo

  • Published:

    21 Oct 2020 9:50 PM IST

സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ
X

എല്‍.ജി.ബി.ടി വ്യക്തിത്വങ്ങളും ദൈവത്തിന്‍റെ മക്കളാണെന്നും സ്വവര്‍ഗ ബന്ധത്തിന് നിയമപരിരക്ഷ വേണമെന്നും ഫ്രാന്‍സിസ് മാര്‍പ്പാപ്പ. അവര്‍ക്കും കുടുംബമായി ജീവിക്കാനുള്ള അവകാശമുണ്ട്. സ്വവര്‍ഗബന്ധം അധാര്‍മികമെന്ന മുന്‍ഗാമികളുടെ നിലപാട് തിരുത്തി കൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശം.

“ഫ്രാൻസെസ്കോ” എന്ന ഡോക്യുമെന്‍ററിയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് ഫ്രാൻസിസ് മാർപാപ്പ സ്വവർഗ ദമ്പതികൾക്കായി സിവിൽ യൂണിയൻ നിയമങ്ങൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെടുന്നത്. സ്വവർഗാനുരാഗികൾക്ക് കുടുംബത്തിന്‍റെ ഭാഗമാകാൻ അവകാശമുണ്ട്. അവരും ദൈവത്തിന്‍റെ മക്കളാണെന്നും മാർപ്പാപ്പ പറഞ്ഞു. ഒരു മാര്‍പാപ്പ ഇത്തരമൊരു വ്യക്തമായ പ്രസ്താവന നടത്തുന്നത് ഇതാദ്യമാണ്.

TAGS :

Next Story