Quantcast

ബൈഡന്‍ വിജയത്തിന് തൊട്ടരികെ; വോട്ടെണ്ണല്‍ നിർത്തണമെന്നാവശ്യപ്പെട്ട് ട്രംപ് കോടതിയില്‍

വിസ്കോൺസിനു പിറകെ മിഷിഗണിലും ബൈഡൻ വിജയിച്ചു. ജയിക്കാൻ ബൈഡനു വേണ്ടത് 6 ഇലക്ടറൽ വോട്ടുകള്‍ മാത്രം

MediaOne Logo

  • Published:

    5 Nov 2020 1:10 AM GMT

ബൈഡന്‍ വിജയത്തിന് തൊട്ടരികെ; വോട്ടെണ്ണല്‍ നിർത്തണമെന്നാവശ്യപ്പെട്ട് ട്രംപ് കോടതിയില്‍
X

അമേരിക്കൻ തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയത്തിനരികെ. നിർണായക സംസ്ഥാനമായ മിഷിഗണിൽ വിജയിച്ചതോടെയാണ് ബൈഡന് അനുകൂലമായി കാര്യങ്ങള്‍ മാറിമറിഞ്ഞത്. വോട്ടെടുപ്പിൽ കൃത്രിമം നടന്നെന്നും വോട്ടെണ്ണൽ നിർത്തണമെന്നും ആവശ്യപ്പെട്ട് ഡോണൾഡ് ട്രംപ് കോടതിയെ സമീപിച്ചു.

നിർണായക സംസ്ഥാനങ്ങളില്‍ മിഷിഗണും വിസ്കോണ്‍സിനും പിടിച്ചതോടെ കാര്യങ്ങള്‍ ബൈഡന് അനുകൂലമായി നീങ്ങുകയാണ്. ഇനി ഫലം പുറത്തുവരാനുള്ള പ്രധാന സംസ്ഥാനങ്ങളില്‍ ഏതു പിടിച്ചാലും ബൈഡന് വിജയിക്കാം. ഇതില്‍ നൊവാഡ കാലങ്ങളായി ഡെമോക്രാറ്റ് പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന സംസ്ഥാനമാണ്. ഇവിടെ ജയിച്ചാല്‍ 270 എന്ന കേവല ഭൂരിപക്ഷത്തിലെത്താന്‍ ബൈഡന് സാധിക്കും.

ഭരണം കൈകളിലെത്തുമെന്നുറപ്പിച്ച് തന്നെയാണ് ബൈഡന്‍ മുന്നോട്ടു പോകുന്നത്. അധികാരത്തിലേറിയാല്‍ ഉടന്‍ പാരീസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയ നടപടി റദ്ദാക്കുമെന്ന് ബൈഡൻ പറഞ്ഞു. പക്ഷേ വിസ്കോണ്‍സിന്‍, മിഷിഗണ്‍, അരിസോണ അടക്കമുള്ള സംസ്ഥാനങ്ങളിലെ ബൈഡന്‍റെ വിജയം അംഗീകരിക്കില്ലെന്ന നിലപാടിലാണ് ട്രംപ്. ഇവിടങ്ങളില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും വോട്ടെണ്ണല്‍ നിര്‍ത്തണം എന്നും ആവശ്യപ്പെട്ട് ട്രംപ് കോടതിയെ സമീപിച്ചിട്ടുണ്ട്. ബൈഡന്‍ 270 ഇലക്ട്രല്‍ വോട്ടുകള്‍ നേടിയതിനു ശേഷവും തര്‍ക്കം തുടര്‍ന്നാല്‍ പിന്നെ കോടതിയാകും കാര്യങ്ങള്‍ തീരുമാനിക്കുക. എല്ലാ വോട്ടുകളും എണ്ണണം എന്നാവശ്യപ്പെട്ട് ബൈഡന്‍ അനുകൂലികളും വോട്ടെണ്ണല്‍ നിര്‍ത്തണം എന്നാവശ്യപ്പെട്ട് ട്രംപ് അനുകൂലികളും തെരുവിലിറങ്ങിയിട്ടുണ്ട്.

TAGS :

Next Story