Quantcast

ഒടുവിൽ ബൈഡനും കമലക്കും അഭിനന്ദനം നേർന്ന് ചൈന..

അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് ചൈനയുടെ ആദ്യ പ്രതികരണം പുറത്തുവരുന്നത്.

MediaOne Logo

  • Published:

    14 Nov 2020 7:36 AM GMT

ഒടുവിൽ ബൈഡനും കമലക്കും അഭിനന്ദനം നേർന്ന് ചൈന..
X

നിയുക്ത അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസിനും ഒടുവിൽ അഭിനന്ദനം നേർന്ന് ചൈന. അമേരിക്കൻ ജനതയുടെ തെരഞ്ഞെടുപ്പിനെ ഞങ്ങൾ മാനിക്കുന്നുവെന്നും ബൈഡനും കമല ഹാരിസിനും അഭിനന്ദമറിയിക്കുന്നുവെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ അറിയിച്ചു. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ച പിന്നിടുമ്പോഴാണ് ചൈനയുടെ ആദ്യ പ്രതികരണം പുറത്തുവരുന്നത്.

"ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ടതിനെ അംഗീകരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. തെരഞ്ഞെടുക്കപ്പെട്ട പുതിയ പ്രസിഡന്റ് ബുദ്ധിയും ശക്തിയും, അമേരിക്കയുടെയും ലോകത്തിന്റെയും സമാധനത്തിനും സ്ഥിരതക്കും വികസനത്തിനും വേണ്ടി ഉപയോഗപ്പെടുത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം." ചൈനീസ് വക്താവ് പറഞ്ഞു. അമേരിക്കയും ചൈനയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കേണ്ടത് അനിവാര്യമാണെന്നും അദേഹം കൂട്ടിച്ചേർത്തു. ട്രംപ് അധികാരത്തിലേറിയതിന് ശേഷം യു.എസ്- ചൈന ബന്ധം വളരെയധികം വഷളായിരുന്നു. അമേരിക്കയേക്കാൾ വലിയ സാമ്പത്തിക ശക്തിയായി ചൈന മാറുകയാണെന്നും, രാഷ്ട്രീയമായി ഇരു രാജ്യങ്ങളും ഒരേ തലത്തിലുള്ള ആഘാതമായിരിക്കും ഇനി ലോകത്ത് സൃഷ്ടിക്കുക എന്നും വാങ് വെൻബിൻ പറഞ്ഞു. അതുകൊണ്ട്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നത് ഭാവിയിൽ പ്രശ്നങ്ങൾക്ക് വഴിവെക്കാതിരിക്കാൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story