Quantcast

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി

ജോ ബൈഡൻ പ്രസിഡന്‍റായി അധികാരമേൽക്കുന്നതിന് മുന്നോടിയായാണ് സന്ദർശനം. നയതന്ത്ര വിഷയങ്ങളും ഇറാൻ പ്രശ്നവും ചർച്ചയായെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

MediaOne Logo

  • Published:

    23 Nov 2020 8:14 AM IST

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി
X

യു.എസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ സൗദി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. ജോ ബൈഡൻ പ്രസിഡണ്ടായി അധികാരമേൽക്കുന്നതിന് മുന്നോടിയായാണ് സന്ദർശനം. നയതന്ത്ര വിഷയങ്ങളും ഇറാൻ പ്രശ്നവും ചർച്ചയായെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖത്തറുമായുള്ള പ്രശ്നം പരിഹരിക്കാൻ സന്നദ്ധമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അറിയിച്ചു. അടുത്തയാഴ്ച മുതൽ കാബിനറ്റ് രൂപീകരണത്തിന് ശ്രമം തുടങ്ങുകയാണ് നിയുക്ത യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ.

ഇതിനു മുന്നോടിയായി പശ്ചിമേഷ്യയിൽ നടത്തുന്ന സന്ദർശനത്തിന്‍റെ ഭാഗമായാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ സൗദി സന്ദർശനം. നിയോമിൽ വിമാനമിറങ്ങിയ അദ്ദേഹം ഇവിടെയുള്ള കൊട്ടാരത്തിൽ സൗദി കിരീടാവകാശിയെ സന്ദർശിച്ചു. ഇറാൻ ഉൾപ്പെടെയുള്ള വിഷയങ്ങൾ, മനുഷ്യാവകാശങ്ങളെ പരിഗണിക്കൽ, വ്യാപാര ബന്ധം ഊഷ്മളമാക്കൽ, ഭീകരതയെ നേരിടൽ എന്നിവയിലൂന്നി ചർച്ച നടത്തുമെന്ന് പോംപിയോ ട്വീറ്റ് ചെയ്തു. സൗദിക്കെതിരെ ഡെമോക്രാറ്റുകൾ നിലപാടെടുക്കുമെന്ന വാർത്തകൾക്കിടയിലാണ് സന്ദർശനമെന്നതും ശ്രദ്ധേയമാണ്. എന്നാൽ സൗദിയും യു.എസും തമ്മിലുള്ള നയതന്ത്ര ബന്ധം പഴയപോലെ തുടരുമെന്ന് ബൈഡനും സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനും പറഞ്ഞു. ഖത്തർ വിഷയം പരിഹരിക്കാൻ സുരക്ഷയുടേയും ഉപാധികളുടേയും അടിസ്ഥാനത്തിൽ ചർച്ചക്ക് ശ്രമം നടക്കുന്നതായും വിദേശ കാര്യ മന്ത്രി സൂചിപ്പിച്ചു.

TAGS :

Next Story