Quantcast

ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കാന്‍ സിംഗപ്പൂര്‍ അനുമതി നല്‍കി

ഈ മാസം അവസാനം മുതല്‍ വാക്സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും

MediaOne Logo

  • Published:

    15 Dec 2020 8:07 AM GMT

ഫൈസര്‍ വാക്സിന്‍ ഉപയോഗിക്കാന്‍ സിംഗപ്പൂര്‍ അനുമതി നല്‍കി
X

ഫൈസറിന്‍റെ കോവിഡ് വാക്സിന്‍ ഉപയോഗിക്കാന്‍ സിംഗപ്പൂര്‍ അനുമതി നല്‍കി. ഈ മാസം അവസാനം മുതല്‍ വാക്സിന്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കും.

എല്ലാ സിംഗപ്പൂര്‍ സ്വദേശികള്‍ക്കും ദീര്‍ഘകാല താമസക്കാര്‍ക്കും വാക്സിന്‍ സൗജന്യമായി ലഭിക്കും. ഫൈസര്‍ വാക്സിന്‍ വിതരണത്തിന് അനുമതി നല്‍കുന്ന ആദ്യ ഏഷ്യന്‍ രാജ്യമാണ് സിംഗപ്പൂര്‍ . അമേരിക്കയില്‍ ഫൈസര്‍ വാക്സിന്‍ വിതരണം തുടങ്ങി. ന്യൂയോര്‍ക്കിലെ നഴ്സിനാണ് ആദ്യ വാക്സിന്‍ നല്‍കിയത്. വാക്സിന്‍ നല്‍കുന്നതിന്‍റെ ദൃശ്യങ്ങള്‍ അമേരിക്കന്‍ മാധ്യമങ്ങള്‍ തത്സമയം സംപ്രേക്ഷണം ചെയ്തു.

ന്യൂയോര്‍ക്കിലെ നഴ്സായ സാന്‍ഡ്ര ലിന്‍ഡ്സേ ഫൈസര്‍ വാക്സിന്‍ സ്വീകരിക്കുന്നു

നിലവില്‍ ബ്രിട്ടണ്‍, കാനഡ, ബഹ്‌റൈന്‍, സൗദി അറേബ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളും ഫൈസര്‍ വാക്‌സിന് അനുമതി നല്‍കിയിട്ടുണ്ട്.അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോഎന്‍ടെക്കും ചേര്‍ന്നാണ് വാക്‍സിന്‍ വികസിപ്പിച്ചിരിക്കുന്നത്.

TAGS :

Next Story