Quantcast

നിയമലംഘനങ്ങൾ ആരോപിച്ച് ഓങ് സാന്‍ സൂചിക്കെതിരേ കൂടുതല്‍ കേസുകൾ

സൂചി രാജ്യത്തെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നാണ് ആരോപണം

MediaOne Logo

Web Desk

  • Published:

    2 April 2021 6:07 PM IST

നിയമലംഘനങ്ങൾ ആരോപിച്ച് ഓങ് സാന്‍ സൂചിക്കെതിരേ കൂടുതല്‍ കേസുകൾ
X

മ്യാന്‍മറിൽ ഓങ് സാന്‍ സൂചിക്കെതിരേ കൂടുതല്‍ കേസുകളുമായി പട്ടാള ഭരണകൂടം. സൂചിയുടെ മുന്‍ ഉപദേശകനായിരുന്ന സീന്‍ ടര്‍ണലിനെതിരേ നല്‍കിയ കുറ്റപത്രത്തിന്റെ ഭാഗമായാണ് സൂചിക്കെതിരേയുള്ള പുതിയ കേസ്. രാജ്യത്തെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നാണ് സീന്‍ ടെര്‍ണലിനെതിരേ പട്ടാളം ആരോപിക്കുന്നത്. അഞ്ചാമത്തെ കേസാണ് സൂചിക്കെതിരേ പട്ടാളം ചുമത്തുന്നത്. എ.എന്‍.ഐയാണ് ഇതു സംബന്ധിച്ച വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.

ഏപ്രില്‍ എട്ടിന് കേസ് കോടതിയുടെ പരിഗണനയ്ക്കുവരും. നിയമവിരുദ്ധമായി വോക്കി ടോക്കി ഇറക്കുമതി ചെയ്തു, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു തുടങ്ങിയവയാണ് സൂചിക്കെതിരേയുള്ള മറ്റ് ആരോപണങ്ങള്‍.

ഓങ് സാന്‍ സൂചിയെയും പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് മ്യാന്‍മറില്‍ പട്ടാളം കഴിഞ്ഞ ഫെബ്രുവരിയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്കായിരുന്നു പ്രഖ്യാപനം. പട്ടാളത്തിനെതിരായ പ്രതിഷേധങ്ങളില്‍ പങ്കെടുത്ത 500 പേരെയെങ്കിലും സൈന്യം വെടിവച്ചുകൊന്നതായാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story