Quantcast

തടാകത്തില്‍ വീണ ഐഫോണ്‍ ഒരു വര്‍ഷത്തിന് ശേഷം തിരികെ കിട്ടി; ഫോണിന് തകരാറില്ലെന്ന് ഉടമ

ചെളി നിറഞ്ഞ നിലയിലാണ് ഫോണെങ്കിലും വൃത്തിയാക്കി ചാര്‍ജ്ജ് ചെയ്തപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി ചെന്‍ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    10 April 2021 12:30 PM IST

തടാകത്തില്‍ വീണ ഐഫോണ്‍ ഒരു വര്‍ഷത്തിന് ശേഷം തിരികെ കിട്ടി; ഫോണിന് തകരാറില്ലെന്ന് ഉടമ
X

വില പിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ട ശേഷം അത് അപ്രതീക്ഷിതമായി തിരികെ കിട്ടിയാലുള്ള സന്തോഷത്തെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമില്ല. അതും ഏറ്റവും പ്രിയപ്പെട്ട ഐഫോണ്‍ ആണെങ്കിലോ..കൂടുതല്‍ സന്തോഷമുണ്ടാകും. തായ്‍വാന്‍കാരനായ ചെന്നിനാണ് ഒരു വര്‍ഷം മുന്‍പ് തടാകത്തില്‍ നഷ്ടമായ ഐഫോണ്‍ തിരികെ കിട്ടിയത്. കടുത്ത വരള്‍ച്ച മൂലം തടാകം വറ്റിയപ്പോഴാണ് ഫോണ്‍ കിട്ടിയത്. ഒരു വര്‍ഷം വെള്ളത്തിലാണ് കഴിഞ്ഞതെങ്കിലും ഫോണ്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ചെന്‍ പറയുന്നത്.

തായ്‍വാനിലെ പ്രധാനപ്പെട്ട തടാകങ്ങളിലൊന്നായ സണ്‍ മൂണ്‍ ലേക്കില്‍ പാഡില്‍ ബോര്‍ഡിംഗ് നടത്തുന്നതിനിടെയാണ് ചെന്നിന്‍റെ ആപ്പിൾ ഐഫോൺ 11 പ്രോ മാക്സ് തടാകത്തിലേക്ക് വീഴുന്നത്. അന്ന് ഒരു പാട് വിഷമം തോന്നിയെങ്കിലും ഫോണ്‍ കിട്ടുമെന്ന പ്രതീക്ഷയൊന്നും ചെന്നിന് ഇല്ലായിരുന്നു.

എന്നാല്‍ കഴിഞ്ഞ ആഴ്ച തടാകവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുമായി സംസാരിച്ചപ്പോള്‍ ഫോണ്‍ തിരികെ കിട്ടിയതായി അയാള്‍ ചെന്നിനെ അറിയിക്കുകയായിരുന്നു. ചെളി നിറഞ്ഞ നിലയിലാണ് ഫോണെങ്കിലും വൃത്തിയാക്കി ചാര്‍ജ്ജ് ചെയ്തപ്പോള്‍ ഫോണ്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതായി ചെന്‍ പറഞ്ഞു. ഫോണ്‍ തിരികെ ലഭിച്ച സന്തോഷം ചെന്‍ ഫേസ്ബുക്കിലൂടെ പങ്കുവയ്ക്കുകയും ചെയ്തു.

Posted by Chen Yj on Thursday, April 1, 2021

മീഡിയവൺ വാർത്തകൾ ടെലിഗ്രാമിൽ ലഭിക്കാൻ ജോയിൻ ചെയ്യുക

TAGS :

Next Story