ലൈംഗികാതിക്രമം ഗുരുതര കുറ്റം; സഭ നിയമം പരിഷ്കരിച്ച് മാർപാപ്പ
14 വർഷം നീണ്ട പഠനത്തിനൊടുവിൽ ചൊവ്വാഴ്ചയാണ് വത്തിക്കാൻ കോഡ് ഓഫ് കാനൻ നിയമത്തിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നത്

പുരോഹിതന്മാരുടെ ലൈംഗികാതിക്രമം ഗുരുതര കുറ്റമാക്കി മാറ്റി ഫ്രാൻസിസ് മാർപാപ്പ സഭ നിയമം പരിഷ്കരിച്ചു. പുരോഹിതന്മാർക്കുപുറമെ പള്ളികളിൽ സേവനമനുഷ്ഠിക്കുന്നവരും ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയാൽ ശിക്ഷിക്കപ്പെടും. 14 വർഷം നീണ്ട പഠനത്തിനൊടുവിൽ ചൊവ്വാഴ്ചയാണ് വത്തിക്കാൻ കോഡ് ഓഫ് കാനൻ നിയമത്തിൽ പുതിയ ഭേദഗതികൾ കൊണ്ടുവന്നത്.
പള്ളികളിൽ പുരോഹിതന്മാർക്കുനേരെ ലൈംഗികാരോപണങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ അതു ചർച്ച ചെയ്യാൻ നിയമത്തിൽ 1395,1398 എന്നീ രണ്ട് വകുപ്പുകളാണ് പുതുതായി ഉൾപ്പെടുത്തിയത്. ബലഹീനരെയും പ്രായപൂർത്തിയാകാത്തവരെയും ചൂഷണം ചെയ്യുന്നവർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ഇത്തരം കാര്യങ്ങളിൽ മൂടിവയ്ക്കലോ ഒതുക്കിത്തീർക്കലോ പാടില്ലെന്നും ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ച ഭേദഗതിയിൽ പറയുന്നു.
Next Story
Adjust Story Font
16

