Quantcast

അച്ഛനമ്മമാരോട് വഴക്കടിച്ച് വീടിന് പിന്നില്‍ ഗുഹാവീട് കുഴിച്ചെടുത്ത് 14 കാരന്‍

അന്‍ഡ്രേസ് കാന്‍റോ എന്ന സ്‌പെയിന്‍ സ്വദേശിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. മണ്ണില്‍ കുഴിയെടുക്കുന്നതില്‍ ചെറിയ കൌതുകം തോന്നിയ അന്‍ഡ്രേസ് പിന്നീട് സ്കൂള്‍ കഴിഞ്ഞുള്ള സമയങ്ങളിലും അവധി ദിവസങ്ങളിലും തന്‍റെ ജോലി തുടര്‍ന്നു

MediaOne Logo

Web Desk

  • Updated:

    2021-06-01 13:57:13.0

Published:

1 Jun 2021 7:22 PM IST

അച്ഛനമ്മമാരോട് വഴക്കടിച്ച് വീടിന് പിന്നില്‍ ഗുഹാവീട് കുഴിച്ചെടുത്ത്  14 കാരന്‍
X

മാതാ പിതാക്കളോട് വഴക്കിട്ട ഒരു ദിവസം വീടിന്‍ പിന്നില്‍ ഒരു ചെറിയ കുഴിയെടുത്തതാണ് സ്പെയ്ന്‍ സ്വദേശിയായ 14 കാരന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്. മാതാപിതാക്കളോടുള്ള ദേഷ്യം തീര്‍ക്കാന്‍ വീടിന്‍റെ പിന്നില്‍ കയ്യില്‍ കിട്ടിയ പികാസ് എടുത്ത് തറയില്‍ ആഞ്ഞു വെട്ടി കൊണ്ടിരുന്നു. അവിടെ ഒരു ചെറിയ കുഴി രൂപപ്പെട്ടു. അന്നു തന്നെ മാതാപിതാക്കളോടുള്ള വഴക്ക് അവസാനിച്ചു.



എന്നാല്‍ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം അന്ന് എടുത്ത ആ ചെറിയ കുഴി ഇന്നൊരു ഭൂഗര്‍ഭ കൊച്ചു വീടാണ്. അന്‍ഡ്രേസ് കാന്‍റോ എന്ന സ്‌പെയിന്‍ സ്വദേശിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുന്നത്. മണ്ണില്‍ കുഴിയെടുക്കുന്നതില്‍ ചെറിയ കൌതുകം തോന്നിയ അന്‍ഡ്രേസ് പിന്നീട് സ്കൂള്‍ കഴിഞ്ഞുള്ള സമയങ്ങളിലും അവധി ദിവസങ്ങളിലും തന്‍റെ ജോലി തുടര്‍ന്നു. തുടക്കത്തില്‍ കൈ കൊണ്ടു തന്നെയാണ് മണ്ണെടുത്തിരുന്നത്. എന്നാല്‍ പിന്നീട് അന്‍ഡ്രേസിന്‍റെ വീട് നിര്‍മ്മാണം കണ്ട് സഹായിക്കാനായി ഒരു സുഹൃത്തും ഒപ്പം കൂടി.




സുഹൃത്ത് നല്‍കിയ ഡ്രില്ലിങ് മെഷീനും പിന്നീട് നിര്‍മ്മാണത്തില്‍ സഹായകമായി. ഗുഹാവീടിന്റെ നിര്‍മ്മാണം കാര്യമായിത്തന്നെ ഏറ്റെടുക്കാന്‍ തീരുമാനിച്ചതോടെ മണ്ണ് തുരന്നെടുക്കാനുള്ള സാങ്കേതിക വിദ്യകളും വിശദമായി പഠിച്ചു. മണ്ണ് പുറത്ത് കളയാനായി കപ്പിയും കയറും ഉപയോഗിച്ചു. ഒരുമിച്ചുള്ള പ്രവര്‍ത്തനം കൊണ്ടുതന്നെ വളരെ പെട്ടെന്ന് വീട് തയ്യാറായി.


വളരെ വീതികുറഞ്ഞ പടവുകളിലൂടെ വേണം ഗുഹാ വീട്ടിലേക്ക് ഇറങ്ങാന്‍. മുറികളിലും പടവുകളിലും വെളിച്ചം കിട്ടാനായുള്ള സംവിധാനങ്ങള്‍ സജീകരിച്ചിട്ടുണ്ട്. 68നും 70നുമിടയില്‍ താപനില ക്രമീകരിക്കാനായി വീടിനുള്ളി ഒരു ഹീറ്റിംഗ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കിടപ്പുമുറിയുടെ ഒരുവശത്തായാണ് മണ്ണില്‍ തീര്‍ത്ത കട്ടില്‍ ഒരുക്കിയിരിക്കുന്നത്. വിശ്രമമുറിയില്‍ ഒരു കസേരയുണ്ട്. പാട്ട് കേള്‍ക്കാനായി മ്യൂസിക് സിസ്റ്റവും മൊബൈലില്‍ നിന്നും വൈഫൈ കണക്ഷന്‍ ലഭിക്കാനുള്ള സംവിധാനവും പ്രധാന വാതിലിനു സമീപത്തായി ഒരുക്കിയിട്ടുണ്ട്.


4500 രൂപയില്‍ താഴെ മാത്രമേ ഭൂഗര്‍ഭ വീടിന്‍റെ നിര്‍മ്മാണത്തിനായി ചിലവായിട്ടുള്ളൂവെന്നതാണ് ഏറെ അതിശയിപ്പിക്കുന്ന കാര്യം. വീടിന്‍റെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഗതി വൈറലായി. നിരവധി പേരാണ് ഈ ഗുഹാവീടിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യങ്ങളില്‍ പങ്കുവെക്കുന്നത്.

TAGS :

Next Story