Quantcast

അഫ്ഗാനിസ്താനില്‍ നിന്നുള്ള പൂര്‍ണ സൈനിക പിന്മാറ്റം സെപ്തംബറില്‍: പ്രഖ്യാപനവുമായി ജോ ബൈഡന്‍

അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് സെപ്റ്റംബർ പതിനൊന്നോടെ പൂർണമായും പിൻവലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ.

MediaOne Logo

Web Desk

  • Updated:

    2021-04-15 05:40:25.0

Published:

15 April 2021 5:38 AM GMT

അഫ്ഗാനിസ്താനില്‍ നിന്നുള്ള പൂര്‍ണ സൈനിക പിന്മാറ്റം സെപ്തംബറില്‍: പ്രഖ്യാപനവുമായി ജോ ബൈഡന്‍
X

അമേരിക്കൻ സൈന്യത്തെ അഫ്ഗാനിസ്ഥാനിൽ നിന്ന് സെപ്റ്റംബർ പതിനൊന്നോടെ പൂർണമായും പിൻവലിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. രണ്ടു ദശകങ്ങൾ നീണ്ട, രാജ്യത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ യുദ്ധത്തിന് ഇതോടെ അവസാനമാകും. ബുധനാഴ്ച വൈറ്റ് ഹൗസിൽ നിന്ന് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് ബൈഡൻ നിർണായക തീരുമാനം പ്രഖ്യാപിച്ചത്.

പ്രഖ്യാപനത്തിനു പിന്നാലെ അഫ്ഗാനിസ്ഥാനിലെ യുദ്ധത്തിൽ ജീവൻ നഷ്ടപ്പെട്ട അമേരിക്കൻ സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കാൻ അർലിങ്ടൺ സെമിത്തേരിയിലേക്കും ബൈഡൻ എത്തി. മേയ് 1 മുതൽ അന്തിമ പിൻവാങ്ങൽ ആരംഭിക്കും. പെട്ടെന്നൊരു പുറത്തുപോക്കല്ല. ഉത്തരവാദിത്തത്തോടെ സുരക്ഷിതമായി ആയിരിക്കും സേനകളുടെ പിൻവാങ്ങലെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

2001 സെപ്റ്റംബർ 11നാണ് യുഎസിന്റെ വേൾഡ് ട്രേഡ് സെന്ററിലേക്ക് യാത്രാ വിമാനം ഇടിച്ചിറക്കി ഭീകരർ ആക്രമണം നടത്തിയത്. ഇതിനു തിരിച്ചടി നൽകാനാണ് യു.എസ് അഫ്ഗാനിസ്ഥാനിൽ അൽ ഖായിദ ഭീകരസംഘടനയ്ക്കുനേരെ യുദ്ധം ആരംഭിച്ചത്. യുദ്ധം പിന്നീട് രണ്ട് ദശകങ്ങള്‍ നീളുകയായിരുന്നു.

2001ല്‍ അമേരിക്കയുടെ വ്യോമാക്രമണം സ്ഥിരീകരിച്ച വൈറ്റ് ഹൗസിലെ അതേമുറിയില്‍ നിന്നാണ് സൈന്യത്തെ പിന്‍വവലിക്കുന്ന കാര്യവും ബൈഡന്‍ പ്രഖ്യാപിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. വരുന്ന സെപ്തംബര്‍ 11, 2001ലെ ഭീകരാക്രമണത്തിന്റെ 20ാം വാര്‍ഷികം കൂടിയാണ്. അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് 3500ഓളം യുഎസ് സൈനികരാണ് നിലവില്‍ അഫ്ഗാനിസ്ഥാനിലുള്ളത്.

TAGS :

Next Story