Quantcast

ലേലം രണ്ടാം ദിനം; എല്ലാ കണ്ണുകളും രഹാനെയിലേക്ക്

ഒയിൻ മോർഗൻ, ഇഷാന്ത് ശർമ്മ എന്നീ സീനിയർ താരങ്ങളും ഇന്നത്തെ ലേലത്തിൽ ശ്രദ്ധാകേന്ദ്രമാകും

MediaOne Logo

Web Desk

  • Published:

    13 Feb 2022 6:40 AM GMT

ലേലം രണ്ടാം ദിനം; എല്ലാ കണ്ണുകളും രഹാനെയിലേക്ക്
X

ഐപിഎൽ താരലേലത്തിന്റെ രണ്ടാം ദിനത്തിൽ എല്ലാ കണ്ണുകളും മുൻ ഇന്ത്യൻ നായകൻ അജിൻക്യ രഹാനെയിലേക്ക്. ഒരു കോടിയാണ് രഹാനെയുടെ അടിസ്ഥാന വില. ഒയിൻ മോർഗൻ, ഇഷാന്ത് ശർമ്മ എന്നീ സീനിയർ താരങ്ങളും ഇന്നത്തെ ലേലത്തിൽ ശ്രദ്ധാകേന്ദ്രമാകും. ഞായറാഴ്ച ഉച്ച മുതലാണ് ലേലം ആരംഭിക്കുന്നത്. ഇന്ത്യക്കായി 2016 ഓഗസ്റ്റിന് ശേഷം ടി20 യും 2018 ഫെബ്രുവരിക്ക് ശേഷം ഏകദിനവും കളിക്കാത്ത താരമാണ് രഹാനെ. തന്നെ ഒരു ടെസ്റ്റ്് ക്രിക്കറാക്കി മാത്രം കരുതരുത് എന്നും ടി20യിലും തന്റെ പ്രകടനം മികച്ചതാണ് എന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ആദ്യ ദിനത്തിൽ 97 കളിക്കാരാണ് ലേലത്തിനുണ്ടായിരുന്നത്. മുംബൈ സ്വന്തമാക്കിയ ഇഷാൻ കിഷൻ (15 കോടി), ചെന്നൈ വിളിച്ചെടുത്ത ദീപക് ചഹാർ (14 കോടി) എന്നിവർക്കാണ് ഏറ്റവും കൂടുതൽ തുക ലഭിച്ചത്. ആദ്യ ദിനത്തിൽ പട്ടികയിലുണ്ടായിരുന്ന ഡേവിഡ് മില്ലർ, സുരേഷ് റെയ്‌ന, സ്റ്റീവ് സ്മിത്ത്, ഷാകിബ് അൽ ഹസൻ, മുഹമ്മദ് നബി, മാത്യു വെയ്ഡ്, സാം ബില്ലിങ്, ഉമേഷ് യാദവ്, ഇംറാൻ താഹിർ, അമിത് മിശ്ര തുടങ്ങിയ പ്രമുഖരെ ആരും വിളിച്ചെടുക്കാതിരുന്നതും ശ്രദ്ധേയമായി.

ടീമുകളും വിളിച്ചെടുത്ത താരങ്ങളും

പഞ്ചാബ് കിങ്സ്

ശിഖർ ധവാൻ - 8.25 കോടി

കാഗിസോ റബാദ - 9.25 കോടി

ജോണി ബെയർസ്റ്റോ - 6.75 കോടി

ഷാരൂഖ് ഖാൻ - 9 കോടി

രാഹുൽ ചാഹർ - 5.25 കോടി

ഇഷാൻ പോറൽ - 25 ലക്ഷം

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ശ്രേയസ് അയ്യർ - 12.25 കോടി

പാറ്റ് കമ്മിൻസ് - 7.25 കോടി

നിതീഷ് റാണ - 8 കോടി

ഗുജറാത്ത് ടൈറ്റൻസ്

മുഹമ്മദ് ഷമി - 6.25 കോടി

ജേസൺ റോയി - 2 കോടി

ലോക്കി ഫെർഗൂസൻ - 10 കോടി

ഡൽഹി ക്യാപ്പിറ്റൽസ്

ഡേവിഡ് വാർണർ - 6.25 കോടി

മിച്ചൽ മാർഷ് - 6.50 കോടി

ശാർദുൽ താക്കൂർ - 10.75 കോടി

കുൽദീപ് യാദവ് - 2 കോടി

മുസ്തഫിസുർ റഹ്‌മാൻ - 2 കോടി

ലഖ്നൗ സൂപ്പർ ജയന്റ്സ്

മനീഷ് പാണ്ഡെ 4.60 കോടി

ജേസൺ ഹോൾഡർ - 8.75 കോടി

ക്വിന്റൺ ഡിക്കോക്ക് - 6.75 കോടി

ദീപക് ഹൂഡ - 5.75 കോടി

മാർക്ക് വുഡ് - 7.50 കോടി

ആവേശ് ഖാൻ - 10 കോടി

ക്രുണാൽ പണ്ഡ്യ - 8.25 കോടി

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ഹർഷൽ പട്ടേൽ - 10.75 കോടി

ഫാഫ് ഡുപ്ലെസി - 7 കോടി

വാനിന്ദു ഹസരംഗ - 10.75 കോടി

ദിനേഷ് കാർത്തിക്ക് - 5.50 കോടി

ജോഷ് ഹെയ്സൽവുഡ് - 7.75 കോടി

രാജസ്ഥാൻ റോയൽസ്

ദേവ്ദത്ത് പടിക്കൽ - 7.75 കോടി

ട്രെന്റ് ബോൾട്ട് - 8 കോടി

ഷിംറോൺ ഹെറ്റ്മയർ - 8.50 കോടി

യുസ്വേന്ദ്ര ചാഹൽ - 6.50 കോടി

പ്രസിദ്ധ് കൃഷ്ണ - 10 കോടി

കെ.സി കരിയപ്പ - 30 ലക്ഷം

ചെന്നൈ സൂപ്പർ കിങ്സ്

അമ്പാട്ടി റായുഡു - 6.75 കോടി

റോബിൻ ഉത്തപ്പ - 2 കോടി

ഡ്വെയ്ൻ ബ്രാവോ - 4.40 കോടി

ദീപക് ചാഹർ - 14 കോടി

കെ.എം ആസിഫ് - 20 ലക്ഷം

സൺറൈസേഴ്സ് ഹൈദരാബാദ്

വാഷിങ്ടൺ സുന്ദർ - 8.75 കോടി

നിക്കോളാസ് പുരൻ - 10.75 കോടി

ടി. നടരാജൻ - 4 കോടി

ഭുവനേശ്വർ കുമാർ - 4.20 കോടി

രാഹുൽ ത്രിപാഠി - 8.50 കോടി

അഭിഷേക് ശർമ - 6.50 കോടി

ശ്രേയസ് ഗോപാൽ - 75 ലക്ഷം

മുംബൈ ഇന്ത്യൻസ്

ഇഷാൻ കിഷൻ - 15.25 കോടി

ഡെവാൾഡ് ബ്രെവിസ് - 3 കോടി

മുരുകൻ അശ്വിൻ - 1.60 കോടി

ബേസിൽ തമ്പി - 30 ലക്ഷം

TAGS :

Next Story