Quantcast

ഐ.പി.എൽ : രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം

ജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫ്​ പ്രതീക്ഷ നിലനിർത്തി

MediaOne Logo

Web Desk

  • Updated:

    2021-10-02 18:12:54.0

Published:

2 Oct 2021 6:11 PM GMT

ഐ.പി.എൽ : രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം
X

ഐ.പി.എല്ലിൽ ഇന്ന് നടന്ന രണ്ടാം മത്സരത്തിൽ ചെന്നൈക്കെതിരെ രാജസ്ഥാന് ത്രസിപ്പിക്കുന്ന ജയം. ഏഴ് വിക്കറ്റിനാണ് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചത്. 190 റൺസെന്ന ചെന്നൈ ഉയർത്തിയ വിജയലക്ഷ്യം രാജസ്ഥാൻ പതിനെട്ട് ഓവറിൽ മറികടന്നു.

യശ്വസി ജയ്​സ്വാളും എവിൻ ലൂയിസും ചേർന്ന്​ തുടങ്ങിയ വെടിക്കെട്ട്​ അണയാതെ സൂക്ഷിച്ച ശിവം ദുബെയും സഞ്​ജു സാംസണും ചേർന്ന്​ രാജസ്ഥാനെ അനായാസം വിജയത്തിലെത്തിക്കുകയായിരുന്നു. ജയത്തോടെ 12​ കളികളിൽ നിന്നും 10 പോയന്‍റുമായി രാജസ്ഥാൻ പ്ലേ ഓഫ്​ പ്രതീക്ഷ നിലനിർത്തി.

ഋഥുരാജ്​ ഗെയ്ക്‌വാദിന്റെ സെഞ്ച്വറി കരുത്തിൽ രാജസ്ഥാനെതിരെ നാല് വിക്കറ്റ് നഷ്ടത്തിൽ 189 റൺസാണ് ചെന്നൈ നേടിയത്. ഓപ്പണിങ് ഇറങ്ങിയ ഗെയ്ക്‌വാദ് 101 റൺസുമായി പുറത്താകാതെ നിന്നു. ഡുപ്ലെസിസ് 19 ബോളിൽ 25 റൺസ് നേടി. രാഹുൽ തെവാട്ടിയയുടെ പന്തിൽ സ്റ്റംമ്പിങിലൂടെയാണ് ഫാഫ് പുറത്തായത്. പിന്നാലെ വന്ന സുരേഷ് റെയ്‌ന വീണ്ടും നിരാശപ്പെടുത്തി. 5 പന്തിൽ 3 റൺസ് മാത്രമാണ് റെയ്‌നയ്ക്ക് നേടാനായത്. തെവാട്ടിയ തന്നെയാണ് റെയ്‌നയുടെ വിക്കറ്റ് വീഴ്ത്തിയത്.

മൊയീൻ അലി 17 പന്തിൽ 21 റൺസ് നേടി. തെവാട്ടിയയുടെ പന്തിൽ സ്റ്റംപിങിലൂടെ തന്നെയാണ് മൊയീൻ അലിയും പുറത്തായത്. പിന്നാലെയെത്തിയ അമ്പട്ടി റായ്ഡു നിരാശപ്പെടുത്തി. ചേതൻ സക്കറിയുടെ പന്തിൽ ഗ്ലെൻ ഫിലിപ്പിസിന് ക്യാച്ച് നൽകി മടങ്ങുമ്പോൾ നാലു പന്തിൽ 2 റൺസ് മാത്രമാണ് റായിഡു നേടിയത്. പിന്നീട് ക്രീസിലെത്തിയ ജഡേജയുടെ അവസാന ഓവറുകളിലെ വെടിക്കെട്ട് കൂടെയായപ്പോൾ (15 പന്തിൽ 32 ) അബുദാബിയിലെ ഷെയ്ക്ക് സയിദ് സ്റ്റേഡിയത്തിൽ ചെന്നൈ കൂറ്റൻ വിജയ ലക്ഷ്യം തന്നെ രാജസ്ഥാന്റെ മുന്നിൽ വച്ചു.


TAGS :

Next Story