ഫഹദ് ഫാസില്‍ ചിത്രം 'ഇരുള്‍' ഏപ്രില്‍ രണ്ടിന് നെറ്റ്ഫ്ലിക്സ് പ്രീമിയറായി എത്തും
നിഗൂഢതകളുമായി ട്രെയിലര്‍ പുറത്തിറങ്ങി.

ഫഹദ് ഫാസില്‍ നായകനാകുന്ന ഇരുള്‍ എന്ന ചിത്രത്തിന്‍റെ ട്രെയിലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. നെറ്റ്ഫ്ലിക്സ് പ്രീമിയറായി എത്തുന്ന ചിത്രം ഏപ്രില്‍ രണ്ടിനാണ് സ്ട്രീമിങ് പ്ലാറ്റ്ഫോം വഴി റിലീസ് ചെയ്യുന്നത്.
നസീഫ് യൂസഫ് ഇസുദ്ദീന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലിനൊപ്പം സൗബിന്‍ ഷാഹിര്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എട്ടുവര്‍ഷമായി ബോളിവുഡില്‍ പ്രവര്‍ത്തിക്കുന്ന നസീഫ് യൂസുഫിന്‍റെ ആദ്യ സിനിമയാണ് ഇരുള്‍.
ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ്, പ്ലാന്‍ ജെ. സ്റ്റുഡിയോസിന്‍റെ ബാനറില്‍ ജോമോന്‍ ടി. ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവരാണ് ഇരുള്‍ നിര്‍മ്മിക്കുന്നത്. ജോമോന്‍ ടി ജോണാണ് ക്യാമറ. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദും കലാസംവിധാനം അജയന്‍ ചാലിശ്ശേരിയുമാണ് നിര്‍വ്വഹിക്കുന്നത്.
സീ യു സൂണിന് ശേഷം ഒ.ടി.ടി റിലീസായെത്തുന്ന ഫഹദ് ഫാസില്‍ ചിത്രമാണിത്. നിഗൂഢതകള്‍ നിലനിര്‍ത്തിക്കൊണ്ടുള്ള ചിത്രത്തിന്‍റെ ട്രെയിലര്‍ സിനിമ പ്രേമികളില്‍ വന്‍ ആകാംക്ഷ സൃഷ്ടിക്കുന്നതാണ്.
Dramatic music, Fahadh Faasil and a whole lot of mystery: Irul has everything we love… and more!
— Netflix India (@NetflixIndia) March 18, 2021
Arriving on April 2nd.#FahadhFaasil @darshanarajend #SoubinShahir @IamAntoJoseph @NaseefYI pic.twitter.com/m2Og23LbAk
Adjust Story Font
16

