Quantcast

റിഹാന കമ്യൂണിസ്റ്റാണോ? വ്യാപകമായി പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇതാണ്

fact check | ഇടതുപക്ഷ അനുഭാവമുള്ള അക്കൗണ്ടുകളിൽ ഈ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്‌

MediaOne Logo

  • Published:

    6 Feb 2021 7:16 AM GMT

റിഹാന കമ്യൂണിസ്റ്റാണോ? വ്യാപകമായി പ്രചരിക്കുന്ന ചിത്രത്തിന് പിന്നിലെ യാഥാർത്ഥ്യം ഇതാണ്
X

കർഷക സമരത്തിന് അനുകൂലമായി പോസ്റ്റ് ചെയ്ത ട്വീറ്റിന് പിന്നാലെയാണ് യുഎസ് പോപ് ഗായിക റിഹാന ഇന്ത്യയിലെ സാധാരണക്കാർക്കിടയിൽ ചർച്ചയാകുന്നത്. ഡൽഹി അതിർത്തിയിലെ ഇന്റർനെറ്റ് വിച്ഛേദത്തെ ചോദ്യം ചെയ്ത് 'ഇതേക്കുറിച്ച് നിങ്ങൾ എന്താണ് സംസാരിക്കാത്തത്' എന്നായിരുന്നു ഗായികയുടെ ട്വീറ്റ്. ഇതു സംബന്ധിച്ച സിഎൻഎൻ വാർത്ത റിട്വീറ്റ് ചെയ്തായിരുന്നു റിഹാനയുടെ ചോദ്യം. കേന്ദ്രസർക്കാറിനെ വരെ പ്രതിരോധത്തിൽ നിർത്തുകയും പ്രസ്താവനയിറക്കാൻ നിർബന്ധിക്കുകയും ചെയ്ത ട്വീറ്റായിരുന്നു അത്.

ഇതിന് പിന്നാലെ റിഹാനയ്ക്ക് അനുകൂലമായും പ്രതികൂലമായും ആളുകൾ രംഗത്തെത്തി. താരത്തെ 'സ്വന്തമാക്കാനുള്ള' ശ്രമവും സജീവമായി. അതിലൊന്നാണ് റിഹാന കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ കൈയിൽ പിടിച്ചിരിക്കുന്ന ചിത്രം. ഇടതുപക്ഷ അനുഭാവമുള്ള അക്കൗണ്ടുകളിൽ ഈ ചിത്രം വ്യാപകമായി പോസ്റ്റ് ചെയ്യപ്പെട്ടു.

ഇതാണ് ആ ചിത്രം.

ക്രിക്കറ്റ് ദൈവത്തിന്റെ ഈഗോയെ വരെ വ്രണപ്പെടുത്തിയ മൊതല് എന്നാണ് ഒരു ഫേസ്ബുക്ക് യൂസർ ചിത്രം പോസ്റ്റ് ചെയ്ത് തലക്കെട്ടു നൽകിയത്. ട്വിറ്ററിലെ വ്യാജ പ്രൊഫൈലുകളും ഇതേ ചിത്രം പോസ്റ്റ് ചെയ്തിട്ടുണ്ട്. റിഹാനയുടെ കമ്യൂണിസ്റ്റ് അനുകൂല പശ്ചാത്തലത്തിന് കൂടുതൽ തെളിവുകൾ എന്ന് പറഞ്ഞാണ് ചിത്രം പോസ്റ്റ് ചെയ്തിട്ടുള്ളത്.

യഥാർത്ഥത്തിൽ തന്റെ ആത്മകഥയുടെ പുറംചട്ട കൈയിൽ പിടിച്ച് റിഹാന നടത്തിയ ഫോട്ടോഷൂട്ടാണിത്. ഫാഷൻ മാഗസിനായ വോഗ് ആണ് ഈ ചിത്രങ്ങൾ പ്രസിദ്ധീകരിച്ചത്. ഇത് ഫോട്ടോഷോപ്പ് ചെയ്ത് അവിടെ ദ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നെഴുതിച്ചേർക്കുകയായിരുന്നു.

ഇതാണ് യഥാർത്ഥ ചിത്രം

അഞ്ഞൂറിലേറെ പേജ് വരുന്നതാണ് റിഹാനയുടെ ആത്മകഥ. കുട്ടിക്കാലത്തേത് ഉൾപ്പെടെ ആയിരത്തിൽ കൂടുതൽ ചിത്രങ്ങളുള്ള വിഷ്വൽ ഓട്ടോബയോഗ്രഫിയാണിത്.

വിഖ്യാത പബ്ലിഷിങ് കമ്പനിയായ ഫൈഡൻ പ്രസുമായി ചേർന്നാണ് ആത്മകഥ പുറത്തിറക്കിയിട്ടുള്ളത്. ആമസോൺ ഇന്ത്യയിൽ 10190 രൂപയാണ് പുസ്തകത്തിന്റെ വില.

TAGS :

Next Story