Quantcast

ഡയസ് പുറത്ത്; ഈസ്റ്റ് ബംഗാളിനെ കളി പഠിപ്പിക്കാൻ മുൻ ബ്ലാസ്റ്റേഴ്‌സ് കോച്ച്?

ഈ ഐഎസ്എല്ലിൽ പുറത്തു പോകുന്ന രണ്ടാമത്തെ കോച്ചാണ് ഡയസ്

MediaOne Logo

Web Desk

  • Published:

    28 Dec 2021 8:38 AM GMT

ഡയസ് പുറത്ത്; ഈസ്റ്റ് ബംഗാളിനെ കളി പഠിപ്പിക്കാൻ മുൻ ബ്ലാസ്റ്റേഴ്‌സ് കോച്ച്?
X

ഐഎസ്എല്ലിലെ മോശം പ്രകടനത്തിന് പിന്നാലെ ഈസ്റ്റ് ബംഗാൾ പരിശീലക പദവിയില്‍നിന്ന് ജോസ് മാനുവൽ ഡയസ് രാജിവച്ചു. ടൂർണമെന്റിൽ ഇതുവരെ ജയിക്കാൻ കഴിയാത്ത ടീമാണ് ഈസ്റ്റ് ബംഗാൾ. എട്ടു മത്സരത്തില്‍നിന്ന് നാലു പോയിന്റു മാത്രമുള്ള ടീം ടേബിളിൽ പത്താം സ്ഥാനക്കാരാണ്. നാലു സമനില മാത്രമാണ് ടീമിന്‍റെ സമ്പാദ്യം.

കേരള ബ്ലാസ്റ്റേഴ്‌സ് മുൻ കോച്ച് എൽകോ ഷട്ടോരി, ഈസ്റ്റ് ബംഗാൾ മുൻ പരിശീലകരായ ഫിലിപ് റിഡ്ഡർ, മരിയോ റിവെറ, ബഗാൻ മുൻ കോച്ച് സഞ്ജയ് സെൻ എന്നിവരാണ് ഡയസിന്റെ ഒഴിവിലേക്ക് പരിഗണിക്കപ്പെടുന്നവർ.

ഈ ഐഎസ്എല്ലിൽ പുറത്തു പോകുന്ന രണ്ടാമത്തെ കോച്ചാണ് ഡയസ്. മോശം പ്രകടനത്തെ തുടർന്ന് എടികെ മോഹൻ ബഗാൻ കോച്ച് ആന്റോണിയോ ഹബാസാണ് ആദ്യം പടിയിറങ്ങിയിരുന്നത്. ഗോവൻ പരിശീലകൻ യുവാൻ ഫെറാണ്ടോയാണ് പുതിയ ബഗാൻ കോച്ച്.

കഴിഞ്ഞ സീസണിൽ ടീമിനെ പരിശീലിപ്പിച്ച റോബി ഫൗളർക്ക് പകരമാണ് ഡയസ് കൊൽക്കത്തൻ ടീമിന്റെ പരിശീലക പദവി ഏറ്റെടുത്തിരുന്നത്. എന്നാൽ ഒരു കളിയിൽ പോലും ടീമിന് എതിരാളികൾക്കു മേൽ ആധിപത്യം നേടാനായില്ല.

TAGS :

Next Story