തുടങ്ങാത്ത പദ്ധതിയുടെ സ്മാരകമായി കാലടി റെയില്‍വേ സ്റ്റേഷന്‍
10 കൊല്ലം മുമ്പ് പണിത കെട്ടിടവും കാലടി പാലം വരെ നിര്‍മിച്ച റയില്‍വേ ട്രാക്കും തുടങ്ങാത്ത പദ്ധതിയുടെ സ്മാരകമാണിന്ന്

നടപ്പാകുമോ എന്ന് ഇനിയും ഉറപ്പായിട്ടില്ലാത്ത ശബരി റെയില്‍ പാതക്ക് വേണ്ടി പണിതൊരു റെയില്‍വേ സ്റ്റേഷനുണ്ട് കേരളത്തില്‍. കാലടി റെയില്‍വേ സ്റ്റേഷന്‍. 10 കൊല്ലം മുമ്പ് പണിത കെട്ടിടവും കാലടി പാലം വരെ നിര്‍മിച്ച റയില്‍വേ ട്രാക്കും തുടങ്ങാത്ത പദ്ധതിയുടെ സ്മാരകമാണിന്ന്.
അങ്കമാലി-ശബരി റെയില്‍പാതക്ക് വേണ്ടി ആദ്യം പണി പൂര്‍ത്തിയാക്കിയത് അങ്കമാലി - കാലടി പാതയാണ്. അന്ന് 517 കോടി ചെലവ് കണക്കാക്കിയ പദ്ധതിക്കായി സര്‍വേ നടത്തി. അങ്കമാലിയില്‍ നിന്ന് കാലടി വരെ എട്ട് കിലോമീറ്ററോളം ദൂരത്തില്‍ ഭൂമിയും ഏറ്റെടുത്തു. പിന്നാലെ പണികഴിപ്പിച്ചതാണ് ഈ ട്രാക്കുകളും കാലടി റെയില്‍വേ സ്റ്റേഷനും.
ഓരോ വര്‍ഷവും റെയില്‍വേ ബഡ്ജറ്റ് വരുമ്പോള്‍ ചര്‍ച്ചകളില്‍ ഒതുങ്ങിയതല്ലാതെ ശബരി റെയില്‍ പാത ഒരടി പോലും മുന്നോട്ടുപോയില്ല. ട്രാക്കുകളില്‍ കാടുകയറി. റെയില്‍വേ സ്റ്റേഷനാകട്ടെ സാമൂഹിക വിരുദ്ധരുടെ താവളവും. പണി മുഴുവന്‍ പൂര്‍ത്തീകരിച്ച ഈ സ്റ്റേഷന്റെ ടിക്കറ്റ് കൗണ്ടറിനകം മുഴുവന്‍ മദ്യക്കുപ്പികളാണ്.
പദ്ധതി ഇനിയും വൈകുകയാണെങ്കില്‍ ട്രാക്ക് പണിത കാലടി സ്റ്റേഷന്‍ വരെ ചരക്ക് ട്രെയിനുകളെങ്കിലും അനുവദിക്കണമെന്ന ആവശ്യമാണ് നാട്ടുകാര്‍ക്കുള്ളത്.
Adjust Story Font
16

