Quantcast

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് സുരക്ഷാ പ്ലാനുമായി ടിക്കാറാം മീണ 

കണ്ണൂർ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    12 April 2019 12:56 PM GMT

സംസ്ഥാനത്ത്  തെരഞ്ഞെടുപ്പ് സുരക്ഷാ പ്ലാനുമായി ടിക്കാറാം മീണ 
X

പതിനേഴാം ലോകസഭാ തെരഞ്ഞെടുപ്പിന്റെ സുരക്ഷാ സംവിധാനങ്ങൾ സജ്ജമായി. തീവ്ര സ്വഭാവമുള്ള മേഖലകളിലും, തീവ്ര പ്രശ്നബാധിത ബൂത്തുകളിലും അർധ സൈനിക വിഭാഗത്തെ നിയമിച്ചിട്ടുണ്ട്. പൊലീസും 57 കമ്പനി അർധ സൈനിക വിഭാഗത്തിനും പുറമേ തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളില്‍ നിന്നുമായി 2000 പൊലീസുകാർ സംസ്ഥാനത്ത് എത്തും. 3607 ബൂത്തുകളിൽ വെബ് കാസ്റ്റിംഗ് സംവിധാനവും ഉണ്ടാകും. സംസ്ഥാനത്താകെ 817 പ്രശ്നബാധിത ബൂത്തുകളാണുള്ളത്, 162 ബൂത്തുകൾ മാവോയിസ്റ്റ് ഭീഷണിയുള്ള മേഖലകളിലായിയാണ് സ്ഥിതിചെയ്യുന്നത്.

കണ്ണൂരിലെ 1857 ബൂത്തുകളിലും 250 എണ്ണം തീവ്ര പ്രശ്നബാധിത ബൂത്തുകളാണ്. 39 ബൂത്തുകൾ തീവ്ര സ്വഭാവമുള്ള മേഖലകളിലായിയാണ്. 611 പ്രശ്നബാധിത ബൂത്തുകളും 246 പ്രശ്നബാധിത കുറവുള്ള ബൂത്തുകളും ജില്ലയിലുണ്ട്. സുരക്ഷാ സംവിധാനങ്ങൾ ഈ മേഖലകളിൽ ശക്തമാകും. പൊലീസ് ഉദ്യോഗസ്ഥർ, പൊതു നിരീക്ഷകൻ എന്നിവരുടെ നിരീക്ഷണവുമുണ്ടാകും.

കണ്ണൂർ ജില്ലയിലെ ഭൂരിഭാഗം ബൂത്തുകളിലും വെബ് കാസ്റ്റിംഗ് സംവിധാനം ഏർപ്പെടുത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ടിക്കാറാം മീണയും പൊലീസ് ഉന്നതരുമായുള്ള ചർച്ചയിലാണ് അന്തിമ സുരക്ഷാ പ്ലാൻ തയ്യാറായത്.

TAGS :

Next Story