Quantcast

പ്രചരണ വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; കോൺഗ്രസ് നേതാവ് കെ. സുധാകരനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു

MediaOne Logo

Web Desk

  • Published:

    17 April 2019 8:48 AM GMT

പ്രചരണ വീഡിയോയിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു; കോൺഗ്രസ് നേതാവ് കെ. സുധാകരനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു
X

സ്ത്രീത്വത്തെ പരസ്യമായി അപമാനിക്കുന്ന വിധം തെരഞ്ഞെടുപ്പ് വീഡിയോ പ്രചരിപ്പിപ്പിച്ചതിന് കോൺഗ്രസ് നേതാവ് കെ. സുധാകരനെതിരെ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫെയ്നിന്റെ നിർദ്ദേശപ്രകാരമാണ് നടപടി. പരസ്യ ചിത്രത്തിലെ ഡയലോഗായ ‘ഓളെ പഠിപ്പിച്ച് ടീച്ചര്‍ ആക്കിയത് വെറുതെയായി’ എന്ന ക്യാപ്ഷനോടെയാണ് കെ. സുധാകരന്‍ ഇന്നലെ വീഡിയോ അദ്ദേഹത്തിന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. പരസ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നത്.

കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ കെ.സുധാകരന്‍ പുറത്തിറക്കിയ പരസ്യചിത്രം കടുത്ത സ്ത്രീവിരുദ്ധവും, സ്ത്രീ സമൂഹത്തെ ആകെ അവഹേളിക്കുന്നതാണെന്നും നേരത്തെ ശൈലജ ടീച്ചര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിച്ചിരുന്നു. ചൊവ്വയിലേക്ക് പോലും സ്ത്രീകള്‍ എത്തിച്ചേരാന്‍ തയ്യാറെടുക്കുന്ന സമയത്ത് സ്ത്രീവിരുദ്ധവും ജനാധിപത്യവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ നടത്തിയവര്‍ക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസ് എടുക്കണമെന്നായിരുന്നു ശൈലജ ടീച്ചറുടെ ആവശ്യം.

TAGS :

Next Story