Quantcast

ജൈസലിനെയും ആര്‍.എസ്.എസ് പ്രവര്‍ത്തകനായി ചിത്രീകരിച്ച് വ്യാജ പ്രചരണം

പ്രളയജലം കുത്തിയൊലിച്ചുവന്നപ്പോള്‍ വേങ്ങര മുതലമാട് രക്ഷാ പ്രവർത്തനം നടത്തുന്നതിനിടയിൽ സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിന് വേണ്ടി സ്ത്രീകളായ മൂന്ന് പേർക്ക് വേണ്ടി

MediaOne Logo

Web Desk

  • Published:

    22 Aug 2018 10:36 AM GMT

ജൈസലിനെയും ആര്‍.എസ്.എസ് പ്രവര്‍ത്തകനായി ചിത്രീകരിച്ച് വ്യാജ പ്രചരണം
X

ജൈസൽ കെ.പി എന്ന താനൂർക്കാരനായ മത്സ്യ തൊഴിലാളിയെ ആരും മറക്കില്ല. സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്ത പച്ചയായ മനുഷ്യനാണ് ജൈസല്‍. പ്രളയജലം കുത്തിയൊലിച്ചുവന്നപ്പോള്‍ വേങ്ങര മുതലമാട് രക്ഷാ പ്രവർത്തനം നടത്തുന്നതിനിടയിൽ സുരക്ഷാ ബോട്ടിലേക്ക് കയറുന്നതിന് വേണ്ടി സ്ത്രീകളായ മൂന്ന് പേർക്ക് വേണ്ടി തന്റെ മുതുക് സ്‌റ്റെപ്പ് രൂപത്തിൽ വെച്ച് സഹായിച്ച ജൈസലിന്റെ നന്മയെ സോഷ്യൽ മീഡിയ വാഴ്‍ത്തിപ്പാടി.

ये भी पà¥�ें- ജൈസൽ കെ.പി, കേരളം ‘മുതുകിലേറ്റി’ ഈ നന്മയെ

എന്നാല്‍ ഈ ദുരിതകാലത്തും സോഷ്യല്‍മീഡിയയെ വ്യാജ പ്രചരണങ്ങള്‍ക്ക് ഉപയോഗിച്ച കുബുദ്ധികളുണ്ട്. ഇക്കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഉത്തരേന്ത്യന്‍ സംഘപരിവാര്‍ അനുകൂല വ്യാജന്‍മാരുമായിരുന്നു. എന്നാല്‍ സംഘപരിവാറിന്റെ ഇത്തരം വ്യാജ പ്രചരണങ്ങളെ ഹൈക്കോടതിയിലെ തന്നെ ഒരു മുതിര്‍ന്ന അഭിഭാഷകന്‍ കണ്ണടച്ചുവിശ്വസിച്ച് പ്രചരിപ്പിച്ചാലോ ? ജൈസലിനെ ആര്‍.എസ്.എസ് പ്രവര്‍ത്തകനായി ചിത്രീകരിച്ച് രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ ഫേസ്‍ബുക്കില്‍ പോസ്റ്റ് ചെയ്തത് ഡല്‍ഹിയിലെ മുതിര്‍ന്ന അഭിഭാഷകനായ ദീപക് അറോറയാണ്. ജൈസലിന്റെ നന്മയെ ആര്‍.എസ്.എസിന്റെ സേവനമായി വാഴ്‍ത്തിയായിരുന്നു വീഡിയോയ്ക്കൊപ്പം ദീപക്കിന്റെ കുറിപ്പ്.

ये भी पà¥�ें- “ഉമ്മാ എന്റെ മുതുക് ചവിട്ടി കയറിക്കോളീം” 

കേരളം നേരിട്ട പ്രളയ ദുരന്തത്തെ പോലും വര്‍ഗീയതയില്‍ പൊതിഞ്ഞ് വിദ്വേഷ പ്രചരണങ്ങള്‍ നടത്തിയ സംഘപരിവാര്‍ പ്രചരണങ്ങളെ സോഷ്യല്‍മീഡിയ ഒരുമിച്ച് ചോദ്യം ചെയ്തതോടെയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത് ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന രീതിയിലുള്ള പ്രചരണം അത്തരക്കാര്‍ തുടങ്ങിയത്. ഇക്കൂട്ടരില്‍ ചിലര്‍, ആളറിയാതെ മന്ത്രി വി.എസ് സുനില്‍ കുമാറിനെ പോലും ആര്‍.എസ്.എസ് പ്രവര്‍ത്തകനായി ചിത്രീകരിച്ച് പ്രചരണം നടത്തിയിരുന്നു. അറോറയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട മലയാളികള്‍ പൊങ്കാല തുടങ്ങിയതോടെ രണ്ടായിരത്തിലേറെ ഷെയര്‍ ചെയ്യപ്പെട്ട വീഡിയോ പ്രൈവറ്റാക്കുകയോ നീക്കം ചെയ്യുകയോ ചെയ്തിരിക്കുകയാണിപ്പോള്‍.

TAGS :

Next Story