Quantcast

ആരോഗ്യ, പാർപ്പിട, വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി പിണറായി സര്‍ക്കാരിന്‍റെ അവസാന നയപ്രഖ്യാപനം; ബഹിഷ്ക്കരിച്ച് പ്രതിപക്ഷം

രണ്ട് മണിക്കൂർ 10 മിനിറ്റ് നീണ്ടു നിന്ന നയപ്രഖ്യപനത്തിൽ അടിസ്ഥാന മേഖലയ്ക്കാണ് സർക്കാർ ഊന്നൽ നൽകിയത്. ജനക്ഷേമ പദ്ധതികളുടെ തുടർച്ചയാണ് നയപ്രഖ്യാപനത്തിലുമുണ്ടായത്

MediaOne Logo

  • Updated:

    2021-01-08 07:00:59.0

Published:

8 Jan 2021 8:13 AM GMT

ആരോഗ്യ, പാർപ്പിട, വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി പിണറായി സര്‍ക്കാരിന്‍റെ അവസാന നയപ്രഖ്യാപനം; ബഹിഷ്ക്കരിച്ച് പ്രതിപക്ഷം
X

ആരോഗ്യ, പാർപ്പിട, വിദ്യാഭ്യാസ മേഖലക്ക് ഊന്നൽ നൽകി പിണറായി വിജയൻ സർക്കാരിന്‍റെ അവസാനത്തെ നയപ്രഖ്യാപനം. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കുമെന്നും 25000 പുതിയ പട്ടയങ്ങൾ നൽകുമെന്നും നയപ്രഖ്യാപനത്തിലുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റുന്നത് 2022 ൽ പൂർത്തികരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചു. ലോക്ക് ഡൗൺ കാലത്ത് ഒരാളെപ്പോലും പട്ടിണി കിടത്താത്തതിൽ ഗവർണർ സർക്കാരിനെ അഭിനന്ദിച്ചു.

രണ്ട് മണിക്കൂർ 10 മിനിറ്റ് നീണ്ട് നിന്ന നയപ്രഖ്യപനത്തിൽ അടിസ്ഥാന മേഖലയ്ക്കാണ് സർക്കാർ ഊന്നൽ നൽകിയത്. ജനക്ഷേമ പദ്ധതികളുടെ തുടർച്ചയാണ് നയപ്രഖ്യാപനത്തിലുമുണ്ടായത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനെ അഭിനന്ദിച്ചായിരുന്നു ഗവർണറുടെ തുടക്കം. ഭവനരഹിതരായ ട്രാൻസ്ജെൻഡറുകൾക്ക് സുകൃതം പദ്ധതി നടപ്പാക്കും. വയോജന ഡിജിറ്റൽ സാക്ഷരതക്ക് ഐടി @ എൽഡർലി പദ്ധതി ആരംഭിക്കും.മുതിർന്ന പൗരന്മാർക്ക് തൊഴിൽ വൈദഗ്ധ്യം രേഖപ്പെടുത്താൻ പൈതൃകം വെബ് പോർട്ടൽ ആരംഭിക്കും. ലൈഫിന്‍റെ രണ്ടാം ഘട്ടം ഈ വർഷം തുടങ്ങുമെന്നും ഗവർണർ പ്രഖ്യാപിച്ചു.

നിക്ഷേപങ്ങൾ ആകർഷിക്കാൻ നിക്ഷേപ സൗഹൃദ പരിപാടി ആരംഭിക്കും. ഡാറ്റാ സെന്‍ററുകളുടെ അപ്ഗ്രഗ്രഡേഷൻ ഒരു വർഷത്തിനുള്ളിൽ നടപ്പാക്കും.കെ ഫോൺ പദ്ധതി വേഗത്തിൽ പൂർത്തിയാക്കും.തിരുവനന്തപുരം, കാസർഗോഡ് സെമി ഹൈസ്പീഡ് റെയിൽ പദ്ധതി കേന്ദ്രത്തിന്‍റെ അനുമതി കിട്ടുന്ന മുറയ്ക്ക് വേഗത്തിൽ ആരംഭിക്കും. ആരോഗ്യമേഖലയ്ക്ക് പ്രത്യേക ഊന്നൽ നയപ്രഖ്യാപനത്തിൽ നൽകിയിട്ടുണ്ട്‌.

വലിയ ദുരന്തങ്ങൾ നേരിടാൻ പ്രത്യേക ദൗത്യസേന രൂപീകരിക്കും .60 കോടതികളിൽ വീഡിയോ കോൺഫ്രൻസിംഗ് സൗകര്യം ഒരുക്കും. മുൻ തടവുകാർ ,വനിതാ കുറ്റവാളികൾ എന്നിവരുടെ മാനസിക - സാമൂഹ്യ ഇടപെടലിന് പരിവർത്തനം പദ്ധതി .ദേവസ്വം ഭൂമി തിരിച്ചു പിടിക്കാൻ ദേവസ്വം ട്രൈബ്യൂണൽ തുടങ്ങും. വിധവകളുടെ മക്കൾക്കും മാതാപിതാക്കൾ നഷ്ടപ്പെട്ടവരുമായ സ്വാശ്രയ മെഡി. വിദ്യാർഥികൾക്കും ശ്രീ നാരായണ ഗുരു നവോത്ഥാന സ്കോളർഷിപ്പ് നടപ്പാക്കും. കുടുബശ്രിയുടെ ബജറ്റ് വിഹിതം വർധിപ്പിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചു.

TAGS :

Next Story