പാലക്കാട് മുതലമടയിൽ പത്താം ക്ലാസ് വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർഥിനിയുമായ അർച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

പാലക്കാട്: മുതലമടയിൽ വിദ്യാർഥിനിയെയും ബന്ധുവായ യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതലമട പത്തിച്ചിറ സ്വദേശിനിയും പത്താം ക്ലാസ് വിദ്യാർഥിനിയുമായ അർച്ചന, മിനിക്കുംപ്പാറ സ്വദേശി ഗിരീഷ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
അർച്ചനയെ പത്തിച്ചിറയിലെ വീടിനകത്തും, ഗിരീഷിനെ വീടിനു സമീപത്തെ തോട്ടത്തിലുമാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. കൊല്ലങ്കോട് പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ നാളെ പോസ്റ്റ്മോർട്ടം ചെയ്യും.
Next Story
Adjust Story Font
16

