Quantcast

ആദിവാസി യുവാക്കളെ കാണാതായിട്ട് 10 ദിവസം; തിരച്ചിൽ തുടരുന്നു

ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ , സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്

MediaOne Logo

Web Desk

  • Published:

    9 Sept 2021 8:03 AM IST

ആദിവാസി യുവാക്കളെ കാണാതായിട്ട് 10 ദിവസം; തിരച്ചിൽ തുടരുന്നു
X

പാലക്കാട് മുതലമട ചെമ്മണാമ്പതിയിൽ ആദിവാസി യുവാക്കളെ കാണാതായിട്ട് പത്തു ദിവസം തികയുന്നു. ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ , സ്റ്റീഫൻ എന്നിവരെയാണ് കാണാതായത്. വിവിധ സർക്കാർ ഏജൻസികളും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്.

സ്വകാര്യ തോട്ടത്തിലെ ജീവനക്കാരനാണ് സ്റ്റീഫൻ. കഴിഞ്ഞ മാസം 30ാം തിയതി രാത്രിയിൽ സ്റ്റീഫനും മുരുകേശനും തോട്ടത്തിൽ പോയിരുന്നു. പിന്നീട് ഇവരെ ആരും കണ്ടിട്ടില്ല. ഇരുവരുടെയും ഫോൺ ഓഫയതിനാൽ എവിടെയാണെന്ന് കണ്ടെത്താൻ കഴിയുന്നില്ല. യുവാക്കൾ കൊല്ലപെടതായി സംശയമുണ്ടെന്ന് ചപ്പക്കാട് ഊരിലെ മൂപ്പൻ ചിന്നച്ചാമി പറഞ്ഞു.

മുങ്ങൽ വിദഗ്ധരെ എത്തിച്ച് സമീപത്തെ ജലാശയങ്ങളിൽ പരിശോധന നടത്തി. വനത്തിനകത്ത് ഡ്രോൺ കാമറ ഉപയോഗിച്ചും പരിശോധിച്ചു. തമിഴ്നാട്ടിലും തിരച്ചിൽ നടത്തുന്നുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെടുന്നു.



TAGS :

Next Story