സംസ്ഥാന ബജറ്റ്; അതിവേഗ റെയിൽപാത പ്രാരംഭ ഘട്ടത്തിന് 100 കോടി
കാരുണ്യ പദ്ധതിക്കായി 604.5 കോടി രൂപ ഇതുവരെ സർക്കാർ നൽകിയതായി ബജറ്റ് പ്രസംഗത്തിൽ മന്ത്രി

തിരുവനന്തപുരം: വമ്പൻ പ്രഖ്യാപനങ്ങളുമായി പിണറായി സർക്കാരിന്റെ അവസാന ബജറ്റ്. അതിവേഗ റെയിൽപാത പദ്ധതിയുടെ പ്രാരംഭ ഘട്ടത്തിനായി 100 കോടി രൂപ വകയിരുത്തി. നാലു ഘട്ടങ്ങളിലായി ആർആർടിഎസ് അതിവേഗ പാത നടപ്പാക്കുമെന്ന് മന്ത്രി വ്യക്തമാക്കി. നഗര മെട്രോകളെ ബന്ധിപ്പിക്കുമെന്നും ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.
കാരുണ്യ പദ്ധതിക്കായി 604.5 കോടി രൂപ ഇതുവരെ സർക്കാർ നൽകിയതായി ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി. സാധാരണ ജനങ്ങൾക്കാണ് മുൻഗണനയെന്നും മനുഷ്യപക്ഷത്താണ് തങ്ങളെന്നും മന്ത്രിയുടെ പ്രസംഗത്തിലുണ്ട്. തദ്ദേശ സ്ഥാപനങ്ങൾക്ക് അധികമായി 754.6 കോടി രൂപ കൂടി നൽകും. ലോക്കൽ ഫിനാൻസ് ബോർഡ് രൂപീകരിക്കും. മുൻസിപ്പൽ ബോണ്ടുകൾ പ്രഖ്യാപിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി കൊടുക്കുമെന്നും തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളുടെ ഓണറേറിയം വർധനവ് ഏപ്രിൽ മുതൽ നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
ഐടി മേഖയ്ക്കായുള്ള തുക 548 കോടി രൂപയായി വർധിപ്പിച്ചു. കയർ മേഖലയുടേത് 110.6 കോടി രൂപയായും സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് വികസനത്തിനായി 10 കോടിയും വകയിരുത്തിയിട്ടുണ്ട്. കേര പദ്ധതിക്ക് 100 കോടി രൂപയും, നെല്ല് സംഭരണത്തിനായുള്ള പുതിയ പദ്ധതിക്കായി 150 കോടി രൂപയുമാണ് വകയിരുത്തിയത്.
കാർഷിക സർവകലാശാലയ്ക്ക്- 72 കോടി, സമഗ്ര പച്ചക്കറി വികസനം - 78.45 കോടി, നാളികേര വികസനം - 73 കോടി, വിള ഇൻഷുറൻസ് പദ്ധതിക്ക് 33.46 കോടി, പഴവർഗങ്ങൾ, പൂക്കൾ വികസനം- 20.92 കോടി, മണ്ണിന്റെ ആരോഗ്യ പരിപാലനം - 31.15 കോടി എന്നിങ്ങനെയാണ് കാർഷിക മേഖലയ്ക്കായി വകയിരുത്തിയിട്ടുള്ളത്.
കെ.ഫോൺ പദ്ധതിക്കായി 112.44 കോടി, കശുവണ്ടി മേഖല - 56 കോടി രൂപ, പരമ്പരാഗത വ്യവസായം-242.34 കോടി രൂപ, വിഴിഞ്ഞം പദ്ധതി വ്യവസായ ലോജിസ്റ്റിക -17 കോടി രൂപ, ചെറുകിട വ്യവസായം-39.45 കോടി രൂപ, ഊർജ മേഖല-1309.94 കോടി രൂപ, ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ്-2.5 കോടി രൂപ, പുനർഗേഹം പദ്ധതി-64.2 കോടി രൂപ, കുട്ടനാട് പാക്കേജ്-75 കോടി രൂപ, കാസർകോട് പാക്കേജ്-80 കോടി രൂപ, വയനാട് പാക്കേജ്-50 കോടി രൂപ, കുട്ടനാട് പാക്കേജ്-75 കോടി രൂപ, ശബരിമല മാസ്റ്റർ പ്ലാൻ-30 കോടി, ക്ലീൻ പമ്പ-30 കോടി എന്നിങ്ങനെയാണ് വകയിരുത്തിയിട്ടുള്ളത്.
Adjust Story Font
16

