Quantcast

ഗൂഗിൾ പേയ് വഴി 10000 രൂപ കൈക്കൂലി; താമശ്ശേരി താലൂക്ക് സർവേയർ പിടിയിൽ

കൈക്കൂലിയായി 10,000 രൂപ ഗൂഗിൾ Pay വഴി വാങ്ങി സ്ഥലം മാത്രം സർവ്വേ നടത്തി നൽകി. റോഡ് സർവേക്കായി 20,000 രൂപ കൂടി നസീർ ആവശ്യപ്പെട്ടു.

MediaOne Logo

Web Desk

  • Published:

    26 July 2023 9:47 AM GMT

bribe
X

കോഴിക്കോട്: കൈക്കൂലി വാങ്ങിയതിന് കോഴിക്കോട് താമശ്ശേരി താലൂക്ക് സർവേയർ എം നസീറിനെ വിജിലൻസ് അറസ്റ്റ് ചെയ്തു. കൂടരഞ്ഞി സ്വദേശി അജ്മലിൽ നിന്ന് പണം വാങ്ങിയെന്നാണ് പരാതി. അജ്മലിന്റെ പിതാവിന്റെ സ്ഥലവും റോഡും സർവ്വേ നടത്താനാണ് കൈക്കൂലി ചോദിച്ചത്. കൈക്കൂലിയായി 10,000 രൂപ ഗൂഗിൾ Pay വഴി വാങ്ങി സ്ഥലം മാത്രം സർവ്വേ നടത്തി നൽകി. റോഡ് സർവേക്കായി 20,000 രൂപ കൂടി നസീർ ആവശ്യപ്പെട്ടു.

കൂടരഞ്ഞി സ്വദേശി അജ്മൽ തൻറെ പിതാവിൻറെ സ്ഥലവും റോഡും സർവ്വേ നടത്താൻ അപേക്ഷ നൽകിയിരുന്നു, ഈ സർവ്വെ നടത്തി തരാനായി എം നസീർ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് വിജിലൻസിന് ലഭിച്ച പരാതി. ആദ്യം 10000 രൂപ ഗൂഗിൾ Pay വഴി വാങ്ങി സ്ഥലം മാത്രം സർവ്വേ നടത്തി നൽകി.

റോഡ് സർവെ നടത്താനായി 20000 രൂപ കൂടി നസീർ ആവശ്യപ്പെട്ടു. ഇതിൽ 10000 നേരിട്ട് വാങ്ങിയ നസീർ നേരെ പോയത് സ്ഥലം മാറിപ്പോകുന്ന തഹസിൽദാർ സി സുബൈറിനുള്ളയുടെ യാത്രയയപ്പ് ചടങ്ങിനാണ്. അവിടെ വെച്ചാണ് വിജിലൻസ് സംഘം നസീറിനെ കസ്റ്റഡിയിലെടുത്തത്.

TAGS :

Next Story