Quantcast

വടകരയിൽ തെരുവുനായ ആക്രമണം; ഒരു ദിവസം കടിയേറ്റത് 12 പേർക്ക്

കഴിഞ്ഞ ദിവസവും ഇവിടെ പത്ത് പേർക്ക് കടിയേറ്റിരുന്നു

MediaOne Logo

Web Desk

  • Published:

    5 Nov 2024 11:17 PM IST

വടകരയിൽ തെരുവുനായ ആക്രമണം; ഒരു ദിവസം കടിയേറ്റത് 12 പേർക്ക്
X

കോഴിക്കോട്: കോഴിക്കോട് വടകരയിൽ തെരുവ് നായ ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരിക്ക്. രാത്രി ഏഴരയോടെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവർ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം ഇതേ പ്രദേശത്ത് പത്ത് പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. പ്രദേശത്ത് രൂക്ഷമായ തെരുവുനായ ശല്യമുണ്ടെന്നും പരാതി നൽകിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാരുടെ പരാതിയുണ്ട്.

TAGS :

Next Story