Quantcast

1200 കിലോ തൂക്കമുള്ള തനി രാവണനാണവൻ !

ലക്ഷണമൊത്ത പോത്തുകളുടെ പ്രത്യേകതകളായ തല വലിപ്പം, ഉയരം, വാലിന്റെ നീളം എല്ലാം രാവണനിൽ കാണാൻ കഴിയും

MediaOne Logo

Web Desk

  • Updated:

    2022-05-03 06:49:31.0

Published:

3 May 2022 4:04 AM GMT

1200 കിലോ തൂക്കമുള്ള തനി രാവണനാണവൻ !
X

കൊല്ലം: വെളിയം സ്വദേശി വിനോദ് കുമാറിന്റെ ഉടമസ്ഥതയിലുള്ള 1,200 കിലോ തൂക്കമുള്ള ഒരു പോത്തിനെ പരിചയപ്പെടാം. ആരെയും ആകർഷിക്കുന്ന ശരീര പ്രകൃതമാണ് മുറെ ഇത്തിൽ പെട്ട ഇവന്റെ പ്രത്യേകത.

കൊല്ലത്തെ കർഷകരുടെയും പോത്ത് പ്രേമികളുടേയും അഭിമാനമാണ് 1000 കിലോയ്ക്ക് മുകളിൽ തൂക്കം വരുന്ന ഷുക്കർ രാജ, വേലു, ഭീമൻ എന്നീ പോത്തുകൾ. ഈ പട്ടികയിലേക്കാണ് സമ്മർ ലാൻഡ് ഫാമിലെ രാവണൻ എത്തുന്നത്. ലക്ഷണമൊത്ത പോത്തുകളുടെ പ്രത്യേകതകളായ തല വലിപ്പം, ഉയരം, വാലിന്റെ നീളം എല്ലാം രാവണനിൽ കാണാൻ കഴിയും. 5 മാസങ്ങൾക്ക് മുൻപ് ഹരിയാനയിൽ നിന്ന് വാങ്ങിയതാണ് ഇവനെ.

വിനോദ് കുമാറിന്റെ കൃത്യമായ പരിചരണം ലഭിച്ചതോടെ രാവണൻ കയറി അങ്ങ് കൊഴുത്തു. മൂന്ന് വയസ് മാത്രമാണ് 1200 കിലോ തൂക്കക്കാരന്റെ പ്രായം. ആഹാരകാര്യങ്ങളിൽ രാവണന് പ്രത്യേക ചിട്ടവട്ടങ്ങൾ ഒന്നുമില്ല. കന്നുകാലി പ്രദർശന മത്സരങ്ങളിലെ നിറ സാന്നിധ്യമാണ് വിനോദ് കുമാർ. കോവിഡിന് ശേഷം ഈ മേഖല സജീവമാകുന്ന പശ്ചാത്തലത്തിൽ രാവണനെയും മത്സരങ്ങൾക്ക് കൊണ്ടു പോകാനാണ് തീരുമാനം. കർഷകൻ എന്ന നിലയിൽ നിരവധി അവാർഡുകൾ വിനോദ് കുമാറിനെ തേടിയെത്തിയിട്ടുണ്ട്.

TAGS :

Next Story