Quantcast

സൈക്കിൾ ദേഹത്ത് തട്ടിയതിന് ഭിന്നശേഷിക്കാരനായ 14കാരന് അയൽവാസിയുടെ ക്രൂരമർദനം

പാലക്കാട് മേഴത്തൂരിലാണ് സംഭവം

MediaOne Logo

Web Desk

  • Updated:

    2022-11-26 05:31:52.0

Published:

26 Nov 2022 5:03 AM GMT

സൈക്കിൾ ദേഹത്ത് തട്ടിയതിന് ഭിന്നശേഷിക്കാരനായ 14കാരന് അയൽവാസിയുടെ ക്രൂരമർദനം
X

പാലക്കാട്: മേഴത്തൂരിൽ ഭിന്നശേഷിക്കാരനായ 14കാരന് ക്രൂരമർദനം. സൈക്കിൾ തട്ടിയതിന്റെ പേരിലാണ് കുട്ടിയെ അയൽവാസി മർദിച്ചത്. മർദനത്തിൽ കുട്ടിയുടെ ചെവിക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റു. പ്രതി അലിയെ തൃത്താല പൊലീസ് അറസ്റ്റ് ചെയ്തു.

ബുധനാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. സൈക്കിളിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് സംഭവം. അമിത വേഗത്തിലെത്തിയ മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ അയൽവാസിയായ അലിയുടെ ശരീരത്തിൽ ഇടിക്കുകായയിരുന്നു. തുടർന്ന് നിലത്ത് വീണ അലി കുട്ടിയുടെ തലയ്ക്കും ചെവിയിലും അടിക്കുകയായിരുന്നു.

ചെവിയ്ക്കും തലയ്ക്കും പരുക്കേറ്റ കുട്ടിയുടെ ആരോഗ്യനില വഷളായിരിക്കുകയാണ്. തുടർചികിത്സയ്ക്ക് വഴിയില്ലാതെ മാതാപിതാക്കൾ പ്രതിസന്ധിയിലാണ്. ഒൻപത് വർഷംമുൻപ് കുട്ടി തലയ്ക്കകത്തെ മുഴകൾ നീക്കം ചെയ്ത ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തലയ്ക്ക് യാതൊരു കേടുമില്ലാതെ സംരക്ഷിക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുകയും ചെയ്തിരുന്നതാണ്.

Summary: A 14-year-old differently-abled boy was brutally beaten up by his neighbor in Mezhathur, Palakkad, for hitting his bicycle

TAGS :

Next Story